Latest NewsComputerNewsTechnology

അസ്യൂസ് വിവോബുക്ക് 16എക്സ് 12th ജെൻ കോർ ഐ7 വിപണിയിൽ എത്തി, അറിയാം പ്രധാന സവിശേഷതകൾ

ഗെയിമിംഗ് ഇഷ്ടമുള്ളവരെ ലക്ഷ്യമിട്ട് കമ്പനി അടുത്തിടെ പുറത്തിറക്കിയ ലാപ്ടോപ്പാണ് അസ്യൂസ് വിവോബുക്ക് 16എക്സ് 12th ജെൻ കോർ ഐ7

ആഗോള വിപണിയിൽ ടോപ്പ് ലിസ്റ്റിലുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് അസ്യൂസ്. പ്രീമിയം റേഞ്ചിലും, മിഡ് റേഞ്ചിലും, ബഡ്ജറ്റ് റേഞ്ചിലും അസ്യൂസ് ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. ഗെയിമിംഗ് ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കുന്നവർക്ക് അസ്യൂസ് മികച്ച ഓപ്ഷനാണ്. ഗെയിമിംഗ് ഇഷ്ടമുള്ളവരെ ലക്ഷ്യമിട്ട് കമ്പനി അടുത്തിടെ പുറത്തിറക്കിയ ലാപ്ടോപ്പാണ് അസ്യൂസ് വിവോബുക്ക് 16എക്സ് 12th ജെൻ കോർ ഐ7. ഈ ലാപ്ടോപ്പിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

16 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1200 പിക്സൽ റെസലൂഷൻ ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 12th Gen Intel Core i7-12650H പ്രോസസറിലാണ് പ്രവർത്തനം. Windows 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

Also Read: ആയുഷ് വകുപ്പിലെ നിയമനത്തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്: വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസ് എന്ന് പോലീസ്

16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. ഈ ലാപ്ടോപ്പിന്റെ ഭാരം 1.80 കിലോഗ്രാമാണ്. മിഡ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന അസ്യൂസ് വിവോബുക്ക് 16എക്സ് 12th ജെൻ കോർ ഐ7
ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 51,550 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button