KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത! ജാഗ്രത തുടരാൻ നിർദ്ദേശം

മധ്യ മഹാരാഷ്ട്രയ്ക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ദുർബലമായിട്ടുണ്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയാണ് അനുഭവപ്പെടുക. ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ പരക്കെ മഴ തുടരുന്നത്. ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മധ്യ, തെക്കൻ കേരളത്തിലാണ് ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യത. അതേസമയം, ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

മധ്യ മഹാരാഷ്ട്രയ്ക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ദുർബലമായിട്ടുണ്ട്. കൂടാതെ, മറ്റൊരു ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡിന് മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായി വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇന്ന് രാത്രി 11:30 വരെ 0.5 മീറ്റർ മുതൽ 2.5 മീറ്റർ ഉയരത്തിലാണ് തിരമാലയ്ക്ക് സാധ്യത.

Also Read: ‘ഹേയ് മെറ്റ…’ എന്ന ഒറ്റ വിളി മതി! മെറ്റയുടെ പുതിയ റെയ്ബാൻ സ്മാർട്ട് ഗ്ലാസ് വിപണിയിൽ അവതരിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button