Latest NewsNewsIndia

യൂറോപ്യന്‍ യൂണിയനെ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍

അങ്കാറ: യൂറോപ്യന്‍ യൂണിയനെ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍. ഞായറാഴ്ച നടന്ന പാര്‍ലമെന്റ് ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇനി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും 40 വര്‍ഷത്തോളം അതിന്റെ വാതില്‍ക്കല്‍ ഞങ്ങള്‍ കാത്തിരിന്നുവെന്നും എര്‍ദോഗന്‍ കുറ്റപ്പെടുത്തി. യൂറോപ്യന്‍ യൂണിയന് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം തുര്‍ക്കി പാലിച്ചു. എന്നാല്‍ അവര്‍ അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.സഖ്യത്തില്‍ ചേരുന്നതിന് വേണ്ടി ഇനിയും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എര്‍ദോഗന്‍ പറഞ്ഞു. പട്ടാള അട്ടിമറി ശ്രമത്തില്‍ പങ്കാളിയാണെന്ന് കണ്ട അദ്ധ്യാപകനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ച നടപടിയെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി (ഇസിഎച്ച്ആര്‍) അപലപിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button