Latest NewsNewsIndia

കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന് അതിരുകളില്ല: സഞ്ജയ് സിംഗിന്റെ അറസ്റ്റിൽ പ്രതികരിച്ച് എംകെ സ്റ്റാലിൻ

ചെന്നൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എംകെ സ്റ്റാലിൻ രംഗത്ത്. കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന് അതിരുകളില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ എംപി ജഗത്രക്ഷകനെതിരെയുള്ള ഐടി റെയ്ഡിനും ഡൽഹി മദ്യനയ കുംഭകോണ കേസിൽ എഎപി എംപി സഞ്ജയ് സിംഗിന്റെ അറസ്റ്റിനും എതിരെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

ഇന്ത്യൻ ബ്ലോക്ക് നേതാക്കൾക്കെതിരെ രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്തതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഈ റെയ്‌ഡുകളെന്ന് സ്റ്റാലിൻ പറഞ്ഞു.

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ഇനി തൽസമയം കാണാം, സൗജന്യമായി മത്സരങ്ങൾ ആസ്വദിക്കാൻ ഇക്കാര്യങ്ങൾ അറിയൂ…

‘പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള ബോധപൂർവമായ പീഡനം ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണ്. അന്വേഷണം സുതാര്യവും നീതിയുക്തവുമായിരിക്കണമെന്ന് സുപ്രീം കോടതി ഇഡിക്ക് മുന്നറിയിപ്പ് നൽകിയത് ബിജെപി സൗകര്യപൂർവ്വം മറക്കുന്നു. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വളർന്നുവരുന്ന ഐക്യത്തെ ബിജെപി ഭയക്കുന്നു. ഈ വേട്ട അവസാനിപ്പിച്ച് യഥാർത്ഥ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്,’ സ്റ്റാലിൻ വ്യക്തമാക്കി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button