Latest NewsNewsLife Style

വരണ്ട ചര്‍മ്മമുള്ളവര്‍ കഴിക്കേണ്ട ഈ ഭക്ഷണങ്ങള്‍…

ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യുന്നത് ചിലരിലെങ്കിലും ബാധിക്കുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും  ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

വെള്ളരിക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയില്‍ 90 ശതമാനവും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്.  ശരീരത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിനും വളരെ അത്യാവശ്യമായ കാര്യമാണ് വെള്ളം. അതിനാല്‍ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

മധുരക്കിഴങ്ങ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. വിറ്റാമിന്‍ എയും ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ചീരയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങൾ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. ഒപ്പം ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും.

അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്.

പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്. മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ട ചര്‍മ്മത്തിനും ഏറെ നല്ലതാണ്. വിറ്റാമിന്‍ എ, ബി5, ഇ എന്നിവ അടങ്ങിയ മുട്ട കഴിക്കുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്.

വരണ്ട ചര്‍മ്മമുള്ളവര്‍ നട്സും ഡ്രൈ ഫ്രൂട്സും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പോഷകങ്ങള്‍ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് വിറ്റാമിൻ ബി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, മറ്റ് പോഷകങ്ങള്‍ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മത്തിന്റെ പ്രായാധിക്യ ലക്ഷണങ്ങളെ വൈകിപ്പിക്കുകയും ചർമ്മത്തെ  തിളക്കമാർന്നതായി നിലനിർത്തുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button