അടിമാലി: നിയന്ത്രണംവിട്ടെത്തിയ കാർ ഇടിച്ച് ബുക്ക് സ്റ്റാൾ ഉടമ മരിച്ചു. അടിമാലി കാമിയോ ബുക്ക് സ്റ്റാൾ ഉടമ പൂഞ്ഞാർക്കണ്ടം ഒറമഠത്തിൽ ഷാജു വർഗീസ്(57) ആണ് മരിച്ചത്.
Read Also : എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറി: പഞ്ചാബ് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
ദേശീയപാതയിൽ മച്ചിപ്ലാവിനു സമീപം ഇന്നലെ രാവിലെ 11 ഓടെയാണ് അപകടം നടന്നത്. കർണാടകയിൽനിന്ന് കൊച്ചിയിലേക്കു പോകുകയായിരുന്ന രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന കാറും പതിനാലാംമൈലിൽ നിന്ന് അടിമാലിക്കു പോകുകയായിരുന്ന ഷാജു സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇന്ന് രാവിലെ അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ചു. മൂന്നിന് അടിമാലി സെന്റ് ജോർജ് യാക്കോബായ കത്തിഡ്രലിൽ സംസ്കരിക്കും. ഭാര്യ: സിബി ചേലാട് അതിരമ്പുഴയിൽ കുടുംബാംഗം. മക്കൾ: സെറിൻ (സിയറ്റ്, ചെന്നൈ), ബസിൽ.
Post Your Comments