Latest NewsNewsLife Style

അകാലനര തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ…

ചെറുപ്പക്കാരിൽ അകാലനര വർധിച്ചുവരികയാണ്. സമ്മർദ്ദവും ജീവിതശൈലിയും ഒരു പ്രധാന ഘടകമാണെങ്കിലും, ഭക്ഷണക്രമവും പോഷകാഹാരവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുടിയുടെ അകാല നരയിൽ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്.

വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും അകാലനര പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതും. അതിനാൽ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. അകാലനര അകറ്റുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ന്മാമി അഗർവാൾ പറയുന്നു.

ഫോളിക് ആസിഡ് അകാലനരയുടെ തോത് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഫോളേറ്റിന്റെ കുറവുണ്ടെങ്കിൽ, സപ്ലിമെന്റുകൾ കഴിക്കുന്നത് പുതിയ മുടി വളരാൻ സഹായിക്കും. ഫോളിക് ആസിഡ് ഭക്ഷണത്തിന് ശരിയായ പോഷകാഹാരം നൽകാൻ സഹായിക്കും. ചീര, ഉലുവ, കടുക്, പയർ, ചെറുപയർ, ബീൻസ്, കടല, ഓറഞ്ച്, മുന്തിരി, നാരങ്ങ, ബദാം, നിലക്കടല, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ തുടങ്ങിയ ഭക്ഷണങ്ങളിൽ ഫോളിക് ആസിഡ് കൂടുതലാണ്.

മുട്ടയുടെ മഞ്ഞക്കരു, പാലുൽപ്പന്നങ്ങൾ, കൂൺ തുടങ്ങിയ ഭക്ഷണങ്ങൾ മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. മാത്രമല്ല നര തടയാനും സഹായിക്കും.

സിങ്ക് മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ്. സിങ്കിന്റെ കുറവ്  മുടികൊഴിച്ചിലിനും കേടുപാടുകൾക്കും ഇടയാക്കും. മത്തങ്ങ, സൂര്യകാന്തി, തണ്ണിമത്തൻ, പിസ്ത, ബദാം, എള്ള് എന്നിവയെല്ലാം സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ്.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. അതിനാൽ സാൽമൺ ഫിഷ് പോലെയുള്ള കഴിക്കാം.

മറ്റൊന്ന്, ഉയർന്ന സമ്മർദ്ദം, പൊണ്ണത്തടി, വിറ്റിലിഗോ അല്ലെങ്കിൽ അലോപ്പീസിയ ഏരിയറ്റ പോലുള്ള രോഗങ്ങൾ, തൈറോയ്ഡ് രോഗം, ജനിതക ഘടകങ്ങൾ എന്നിവ പോലുള്ള മറ്റ് ജീവിതശൈലി ഘടകങ്ങളും അകാലനരയ്ക്ക് കാരണമാകും. സമ്മർദ്ദത്തെ മറികടക്കാനുള്ള വഴികൾ കണ്ടെത്തുന്നത് അകാലനര തടയാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button