KollamLatest NewsKeralaNattuvarthaNews

യുവാവ് കല്ലടയാറ്റിൽ മരിച്ചനിലയിൽ: കൊ​ല​പാ​ത​കമെന്ന് ആരോപിച്ച് ബന്ധുക്കൾ

നെ​ടു​വ​ന്നൂ​ർ​ക​ട​വ് പൂ​മ്പാ​റ​യി​ൽ ബ്ലോ​ക്ക് ന​മ്പ​ർ 47 പൊ​ടി​യ​ൻ-ഓ​മ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഉ​ണ്ണി(48 )യെ ആണ് ക​ല്ല​ട​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്

കു​ള​ത്തൂ​പ്പു​ഴ: യുവാവിനെ കല്ലടയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. നെ​ടു​വ​ന്നൂ​ർ​ക​ട​വ് പൂ​മ്പാ​റ​യി​ൽ ബ്ലോ​ക്ക് ന​മ്പ​ർ 47 പൊ​ടി​യ​ൻ-ഓ​മ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഉ​ണ്ണി(48 )യെ ആണ് ക​ല്ല​ട​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

Read Also : ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ സ്ത്രീ​യു​ടെ പ​ണം കവർന്നു: പ്രതി പിടിയിൽ

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11-ഓടെയാണ് സു​ഹൃ​ത്തു​ക്ക​ൾ ഉ​ണ്ണി​യു​ടെ മൃ​ത​ദേ​ഹം ആ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ഉണ്ണിയുടെ മരണം കൊ​ല​പാ​ത​കം ആ​ണെ​ന്ന് ആരോപിച്ച് ബ​ന്ധു​ക്ക​ൾ രം​ഗത്തെത്തി. ഇ​തി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പട്ട് ഉണ്ണിയുടെ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും കു​ള​ത്ത​പ്പു​ഴ പൊലീ​സി​ൽ പ​രാ​തി ന​ൽ​കി.

കു​ള​ത്തു​പ്പു​ഴ പൊ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സ് എ​ടു​ത്തു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു വേ​ണ്ടി മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ല​ത, മ​ക്ക​ൾ: വി​ഷ്ണു, വീ​ണ, ബി​ബി​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button