KozhikodeKeralaNattuvarthaLatest NewsNews

ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സ്വർണ്ണവും പണവും തട്ടി: വ്യാജ സിദ്ധനും അധ്യാപികയും അറസ്റ്റിൽ

കോഴിക്കോട്: പൂജ നടത്തിയാൽ കുടുംബത്തിന് ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയ കേസിൽ വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റിൽ. മേപ്പയൂർ കുലുപ്പമലോൽ ശിവദാസൻ (47), നടുവണ്ണൂർ ജിഷ നിവാസിൽ ജിഷ (46) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വടകര കരിമ്പനപ്പാലം സ്വദേശിയുടെ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു പിടികൂടിയത്.

അറസ്റ്റിലായ ശിവദാസനും ജിഷയും ചേർന്ന് ഇവരുടെ 12 ലക്ഷം രൂപയും 14 പവൻ സ്വർണ്ണവും തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. പ്രത്യേക പൂജകൾ നടത്തിയാൽ രോഗശാന്തിയും കുടുംബത്തിന് ഐശ്വര്യവും ഉണ്ടാകുമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരി മുതൽ പലപ്പോഴായി പരാതിക്കാരിയിൽ നിന്ന് പണവും സ്വർണാഭരണങ്ങളും ഇവർ കൈക്കലാക്കുകയായിരുന്നു.

നെറ്റ്ഫ്ലിക്സ് ഉപഭോക്താക്കൾക്ക് തിരിച്ചടി! സബ്സ്ക്രിപ്ഷൻ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും

വടകരയിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പളാണ് തട്ടിപ്പിന് ഇരയായത്. ഇതേ സ്കൂളിലെ അധ്യാപികയാണ് പിടിയിലായ ജിഷ. രോഗശാന്തിക്ക് ശിവദാസന്റെ പൂജ ഗുണം ചെയ്യുമെന്ന് പറഞ്ഞ് ജിഷ വഞ്ചിക്കുകയായിരുന്നു. ചോറോട് സ്വദേശിയുടെ ഭാര്യയായ ജിഷ ഭർത്താവിന്റെ മരണശേഷം ശിവദാസനോടൊപ്പമാണ് താമസം.

പ്രിൻസിപ്പളിന്റെ ഭർത്താവ് രോഗബാധിതനാണെന്ന് അറിഞ്ഞതോടെ ജിഷ തട്ടിപ്പിന് അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു. ലക്ഷങ്ങൾ തട്ടിയെടുത്തതിന് ശേഷവും തുടർച്ചയായി പണം ആവശ്യപ്പെട്ടതോടെ ഇവർക്കെതിരെ സ്വദേശമായ ഫറോക്കിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ സമാനമായ രീതിയിൽ പലരിൽ നിന്നായി പണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button