KozhikodeKeralaNattuvarthaLatest NewsNews

സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളിൽ പ്രതി: അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

മ​നി​യ​ത്ത് കു​ള​ങ്ങ​ര മൈ​ലാ​ഞ്ചും വീ​ട്ടി​ൽ പി.​വി. ല​ബീ​ഷി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ കാ​സ​ർ​​ഗോഡ് സ്വ​ദേ​ശി പൊലീസ് പി​ടി​യി​ൽ. മ​നി​യ​ത്ത് കു​ള​ങ്ങ​ര മൈ​ലാ​ഞ്ചും വീ​ട്ടി​ൽ പി.​വി. ല​ബീ​ഷി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ന​ട​ക്കാ​വ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ​ചെ​യ്ത​ത്.

എ​ര​ഞ്ഞി​പ്പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള വ​ർ​ക്ക് ഷോ​പ്പി​ൽ പ​ണി​ക്കെ​ത്തി​ച്ച കെ.​എ​ൽ -18 ഡി -9747 ​ന​മ്പ​ർ വെ​ള്ള സ്കോ​ർ​പ്പി​യോ വാ​ഹ​നം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മോ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​ൽ കേ​സെ​ടു​ത്ത ന​ട​ക്കാ​വ് പൊ​ലീ​സ് വി​വി​ധ ഭാ​ഗ​ത്തെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ പ്ര​തി ഈ ​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച് താ​മ​ര​ശ്ശേ​രി​യി​ലെ ക​ട​യി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോഷ്ടിച്ചതായി കണ്ടെത്തി.

തു​ട​ർ​ന്ന്, സൈ​ബ​ർ സെ​ല്ലി​ന്റെ​യും നി​ര​വ​ധി സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും വാ​ഹ​നം ഉ​ള്ളേ​രി, കൊ​യി​ലാ​ണ്ടി ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. പൊ​ലീ​സ് പി​ന്തു​ട​രു​ന്ന​ത് മ​ന​സ്സി​ലാ​ക്കി​യ പ്ര​തി വാ​ഹ​ന​ത്തി​ൽ​ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കോ​മ​ത്തു​ക​ര​യി​ൽ​ നി​ന്ന് കൊ​യി​ലാ​ണ്ടി ട്രാ​ഫി​ക് പൊ​ലീ​സി​ന്റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്താ​ൽ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read Also : ഇസ്രയേല്‍ -പലസ്തീന്‍ യുദ്ധമുനമ്പില്‍, ഹമാസ് ഇസ്രയേലിന് നേരെ തൊടുത്തുവിട്ടത് 5,000 മിസൈലുകള്‍: ആക്രമണത്തില്‍ 11 മരണം

കോ​ഴി​ക്കോ​ട് മാ​ളി​ക്ക​ട​വി​ൽ​ നി​ന്ന് ഒ​മ്നി വാ​നും ക​ണ്ണൂ​ർ റെ​യി​ൽ​വേ പ​രി​സ​ര​ത്തു​നി​ന്ന് എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റും താ​മ​ര​ശ്ശേ​രി ക​ട​യി​ൽ​ നി​ന്ന് മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ചു. വി​ൽ​പ​ന ന​ട​ത്തി​യ ക​ട​യി​ൽ​നി​ന്ന് ഫോ​ൺ ക​ണ്ടെ​ടു​ത്തു. മോഷ്ടിച്ച വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ച്ച് വി​ൽ​ക്കാ​ൻ സൂ​ക്ഷി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും തി​രി​ച്ചെ​ടു​ത്തു. ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​താ​യി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

ന​ട​ക്കാ​വ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ജി​ജീ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​നു മോ​ഹ​ൻ, ബാ​ബു പു​തു​ശ്ശേ​രി, എ.​എ​സ്.​ഐ സ​ന്തോ​ഷ് മ​മ്പാ​ട്ടി​ൽ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം.​വി. ശ്രീ​കാ​ന്ത്, എം.​കെ. സ​ജീ​വ​ൻ, സി. ​ഹ​രീ​ഷ് കു​മാ​ർ, ഇ. ​സ​ന്തോ​ഷ്, ടി. ​അ​ജീ​ഷ് പി​ലാ​ശ്ശേ​രി എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button