Latest NewsNewsInternational

‘എന്നെ കൊല്ലരുത്’: ജീവനുവേണ്ടി അപേക്ഷിച്ച് ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേൽ യുവതി

തെക്കൻ ഇസ്രയേലിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇരുപത്തിയഞ്ചുകാരിയെ ഹമാസ് സംഘം തട്ടിക്കൊണ്ടു പോയി. നോഅ അർഗമാണി എന്ന യുവതിയെയാണ് മോട്ടർ സൈക്കിളിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. യഹൂദരുടെ അവധിക്കാലമായ സുക്കോട്ടിന്റെ സമാപനം ആഘോഷിക്കാൻ ഗാസ മുനമ്പിന് സമീപം റേവ് പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതാണ് യുവതിയെയാണ് തട്ടിക്കൊണ്ട് പോയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയെ മോട്ടർ സൈക്കിളിന്റെ പിറകിൽ പിടിച്ചിരുത്തുന്നതും നൊഅ ജീവനുവേണ്ടി കേഴുന്നതുമായ ദാരുണ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നൊഅ അർഗമാണിയെ തോക്കുധാരികളായ രണ്ടു പേർ വാഹനത്തിലേക്ക് പിടിച്ചു കയറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരെ നടുവിൽ ഇരുത്തി രണ്ടു പേർ മുൻപിലും പിറകിലുമായി ഇരിക്കുന്നു. ‘എന്നെ കൊല്ലരുതേ’ എന്ന് പറഞ്ഞ് യുവതി ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button