Latest NewsNewsBusiness

 ചെറുധാന്യപ്പൊടികളുടെ ചില്ലറ വിൽപ്പന ജിഎസ്ടിയിൽ നിന്നും ഒഴിവാക്കി, കൂടുതൽ വിവരങ്ങൾ അറിയാം

പായ്ക്ക് ചെയ്ത് വിൽക്കുന്നവയുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്നും ഇത്തവണ 5 ശതമാനമാക്കി കുറച്ചിട്ടുണ്ട്

രാജ്യത്ത് ചെറു ധാന്യപ്പൊടികളുടെ ചില്ലറ വിൽപ്പന ജിഎസ്ടി പരിധിയിൽ നിന്നും ഒഴിവാക്കാൻ തീരുമാനം. ഡൽഹിയിൽ നടന്ന 52-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പായ്ക്ക് ചെയ്ത് വിൽക്കുന്നവയുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്നും ഇത്തവണ 5 ശതമാനമാക്കി കുറച്ചിട്ടുണ്ട്. അതേസമയം, മറ്റ് ധാന്യപ്പൊടികൾക്കൊപ്പം കലർത്തി വിൽക്കുമ്പോൾ ജിഎസ്ടി ഇളവ് നേടാൻ മിശ്രിതത്തിൽ 70 ശതമാനത്തിൽ കൂടുതൽ ചെറുധാന്യങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

ചെറു ധാന്യങ്ങൾക്ക് പുറമേ, മറ്റു മേഖലകളിലും ജിഎസ്ടി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യം നിർമ്മിക്കാൻ ഉപയോഗിക്കുന്ന എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ജിഎസ്ടി പരിധിയിൽപ്പെടില്ലെന്ന് കൗൺസിൽ വ്യക്തമാക്കി. കോടതികളിൽ കേസ് വരുന്ന സാഹചര്യത്തിൽ ഇവയ്ക്ക് സംസ്ഥാന വാറ്റ് ബാധകമാക്കിയിട്ടുണ്ട്. അതേസമയം, വ്യവസായിക ഉപയോഗത്തിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന് ജിഎസ്ടിക്ക് ഇളവുകൾ നൽകിയിട്ടില്ല. ഇവ 18 ശതമാനമായി തന്നെ തുടരുന്നതാണ്.

Also Read: പരാതി പരിഹാരത്തിനായി ഇനി ഇലക്ട്രയുണ്ട്! കെഎസ്ഇബിയുടെ ഈ വാട്സ്ആപ്പ് സേവനത്തെക്കുറിച്ച് അറിയാതെ പോകരുതേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button