Latest NewsNewsInternational

ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി

ടെല്‍ അവീവ്: ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. പലസ്തീനിലെ ഹമാസ് വിമത വിഭാഗം ഇസ്രായേലിലേയ്ക്ക് 5,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേല്‍ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണവും തുടങ്ങി. ഇതോടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസിയും രംഗത്ത് എത്തി.

Read Also: ബദരീനാഥിൽ സന്ദർശനം നടത്തി യോഗി ആദിത്യനാഥ്

Read Also: കരുവന്നൂരിൽ കെട്ടിത്തിരിയുന്നവർക്ക് എ ആർ നഗറിലേക്കുള്ള വഴി അറിയാത്തത് എന്തുകൊണ്ട്: കുറിപ്പുമായി കെ ടി ജലീൽ

അനാവശ്യ യാത്രകള്‍ ഒഴിവാക്കി പൗരന്മാര്‍ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748.

കൂടുതല്‍ വിവരങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്കുമായി https://www.oref.org.il/en എന്ന് വെബ്സൈറ്റ് സന്ദര്‍ശിക്കാനും എംബസി അറിയിച്ചു. ജറുസലേമില്‍ ഉള്‍പ്പെടെ തെക്കന്‍, മധ്യ ഇസ്രായേലിലുടനീളം മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായി സൈന്യം അറിയിച്ചു. ജനങ്ങള്‍ ബോംബ് ഷെല്‍ട്ടറുകള്‍ക്ക് സമീപം തങ്ങണമെന്ന് ഇസ്രായേലി സൈന്യം ആഹ്വാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button