Latest NewsNewsIndia

സൈനിക സ്‌കൂളില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ യുവ സൈനിക ഉദ്യോഗസ്ഥനെ കാണാതായി

ഭോപ്പാല്‍: സൈനിക സ്‌കൂളില്‍ നിന്ന് യുവ സൈനിക ഉദ്യോഗസ്ഥനെ കാണാതായി. മധ്യപ്രദേശിലെ മോവിലുള്ള ഇന്‍ഫന്‍ട്രി സ്‌കൂളില്‍ പരിശീലനം നേടുന്ന യുപി സ്വദേശി ലെഫ്റ്റനന്റ് മോഹിത് ഗുപ്തയെയാണ് കാണാതായതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് ശനിയാഴ്ച ഇന്‍ഡോര്‍ ജില്ലയിലെ മൊവ് പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദീപക് റാത്തോഡ് പറഞ്ഞു. ലെഫ്റ്റനന്റ് മോഹിത് ഗുപ്തയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്.

Read Also: വിദ്യാർത്ഥിയെ റോഡിൽ തടഞ്ഞുനിർത്തി മർദിച്ചു, മർദനം നിർത്തിയിട്ട കാറിൽ ക‍യറിയെന്നാരോപിച്ച്: യുവാവ് പിടിയിൽ

രാവിലെ 6 മണിക്ക് ഫിസിക്കല്‍ ട്രെയിനിംഗ് ഉണ്ട്. അതില്‍ മോഹിത് പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ പരിശീലകര്‍ അസുഖം എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കാന്‍ കൂടെയുള്ളവരോട് ആവശ്യപ്പെട്ടു. മുറിയില്‍ ചെന്നുനോക്കിയപ്പോള്‍ അവിടെ മോഹിത് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 

കാണാതായ ഉദ്യോഗസ്ഥന്റെ മൊബൈല്‍ നമ്പറും മേല്‍വിലാസവും ഇന്‍ഫന്‍ട്രി സ്‌കൂള്‍ അധികൃതര്‍ പൊലീസിന് കൈമാറി. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഉത്തര്‍പ്രദേശിലെ ഇറ്റാ നഗരത്തില്‍ താമസിക്കുന്ന, മോഹിത് ഗുപ്തയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. മോഹിതിന്റെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (സിഡിആര്‍) പൊലീസ് തേടിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 6 നും 7.30 നും ഇടയിലാണ് യുവ ഓഫീസര്‍മാരുടെ താമസ സ്ഥലത്ത് നിന്ന് മോഹിതിനെ കാണാതായത്. അദ്ദേഹത്തിന്റെ മോട്ടോര്‍ ബൈക്ക് അവിടെയുണ്ടായിരുന്നു. നടന്നാണ് പുറത്തേക്ക് പോയതെന്നാണ് അനുമാനം. ഇന്‍ഫന്‍ട്രി സ്‌കൂളില്‍ വിവിധ കോഴ്സുകള്‍ക്കായി വരുന്ന ഓഫീസര്‍മാര്‍ക്കും മറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും കര്‍ശനമായ ചട്ടങ്ങളുണ്ട്. കാമ്പസിന് പുറത്ത് പോകാന്‍ അവരെ അനുവദിക്കാറില്ല.

അത്യാവശ്യമായി പുറത്തു പോകേണ്ട സാഹചര്യത്തില്‍, അധികൃതരില്‍ നിന്ന് ഒപ്പിട്ട ഔട്ട്പാസ് വാങ്ങണം. എല്ലാ ഗേറ്റുകളിലും സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ പാസുകള്‍ കണ്ടതിനുശേഷം മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button