KeralaLatest NewsNews

വൈകീട്ട് ഇടിമിന്നലോടുകൂടിയ മഴ; അടുത്ത ആഴ്ചയോടെ തുലാവര്‍ഷത്തിന് സാധ്യത 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ചയോട തുലാവർഷം ആരംഭിക്കാൻ സാധ്യത. തിങ്കളാഴ്ച മുതൽ മലയോര മേഖലയിലും കിഴക്കൻ പ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.

ഈ മാസം പകുതിയോടെ തുലാവർഷം പൂർണതോതിൽ സംസ്ഥാനത്ത് എത്തും. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാവർഷ കലണ്ടറിൽ സാധാരണയിലും കൂടുതൽ മഴ സംസ്ഥാനത്ത് ഇത്തവണ ലഭിക്കുമെന്ന് ആണ് റിപ്പോര്‍ട്ട്.

തെക്കൻ ജില്ലകളിലാകും വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുക. പത്തിന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലും പതിനൊന്നിന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button