ശനിയാഴ്ച പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4,000 മായി ഉയർന്നു. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങളിൽ രണ്ടായിരത്തോളം വീടുകൾ പൂർണമായും തകർന്നതായി അഫ്ഗാനിസ്ഥാൻ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ആൻഡ്മ) അറിയിച്ചു.
ഏകദേശം 20 ഗ്രാമങ്ങളിൽ 1,980 മുതൽ 2,000 വരെ വീടുകൾ പൂർണ്ണമായും തകർന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഹെറാത്ത് പ്രവിശ്യയിലും സമീപ പ്രദേശങ്ങളിലും ഭൂകമ്പങ്ങൾ ഉണ്ടായി. പ്രാദേശിക സമയം ഏകദേശം 11.10 ന് (0640 GMT) ആദ്യത്തെ ഭൂചലനം ഉണ്ടായി. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 35 രക്ഷാസംഘങ്ങളിലായി ആയിരത്തിലധികം രക്ഷാപ്രവർത്തകർ ദുരിതബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വക്താവ് പറഞ്ഞു.
തിങ്കളാഴ്ച ഹെറാത്ത് പ്രവിശ്യയിലെ ദുരിതബാധിത പ്രദേശം സന്ദർശിക്കാൻ അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദിന്റെ നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥരെത്തി. രക്ഷാപ്രവർത്തനത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി അടിയന്തര മാനുഷിക സഹായമായി ചൈന അഫ്ഗാൻ റെഡ് ക്രസന്റിന് 200,000 യുഎസ് ഡോളർ പണമായി നൽകി.
Post Your Comments