Latest NewsInternational

ഗാസയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ച ശേഷം നഗരത്തിന്റെ എല്ലാ റോഡുകളും അടച്ച് പൂട്ടി ഇസ്രായേൽ സീൽ ചെയ്തു

ഹമാസ് തീവ്രവാദികളുടെ രക്തരൂക്ഷിതമായ നുഴഞ്ഞുകയറ്റത്തിന് പ്രതികാരമായി പലസ്തീന്റെ ഹൃദയ നഗരമായ ഗാസയെ വളഞ്ഞ് പൂട്ടി സീൽ ചെയ്താണ്‌ ഇസ്രയേലിന്റെ പ്രതികാരം വീട്ടൽ. ഞങ്ങള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് എക്‌സില്‍ കുറിച്ചു. തുടര്‍ച്ചയായ ബോംബ് വര്‍ഷത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി.

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. മരണസംഖ്യ കുതിച്ചുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനിടെ ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 900 ആയി. ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രയേല്‍ ഡെപ്യൂട്ടി കമാന്‍ഡറും കൊല്ലപ്പെട്ടിട്ടുണ്ട്. ലെഫ്റ്റനന്റ് കേണല്‍ അലിം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.

തുര്‍ക്കിഷ് വാര്‍ത്താ ഏജന്‍സിയുടെ മാധ്യമ പ്രവര്‍ത്തകരമായ സയീദ് അല്‍ തവീല്‍, മഹ്‌മൂദ് സൊഭ് എന്നിവരാണ് ബോംബാക്രമണത്തില്‍ മരിച്ചത്. ഇസ്രായേലിന്റെ മുന്നേറ്റത്തിനു അകമ്പടിയായും പരിചയായും അമേരിക്കയും സഖ്യ കക്ഷികളും ഉണ്ട്. അതായത് ഇസ്രായേലിനെ പുറത്ത് നിന്ന് മറ്റ് രാജ്യങ്ങൾ ആക്രമിച്ചാൽ അമേരിക്ക അവരെ ആക്രമിക്കും.

മെഡിറ്ററേനിയൻ കടലിൽ 5മത് കപ്പൽ പടയുമായി അമേരിക്ക സജ്ജമായി കിടക്കുകയാണ്‌. ചുരുക്കത്തിൽ ലോക മഹാ ശക്തികൾ ഇസ്രായേലിനു ചുറ്റും പത്മ വ്യൂഹം തീർത്ത് കവചമായി നിലകൊള്ളുന്നു. എന്നിട്ട് ഗാസയിൽ കയറി കാര്യങ്ങൾ ചെയ്യാനുള്ള അവസരം ഒരുക്കി നല്കുന്നു. അങ്ങിനെ ഹമാസിനെ ഇടിമുറിയിൽ പൂട്ടിയിട്ട് ഇപ്പോൾ ഇസ്രായേൽ പ്രഹരിക്കുകയാണ്‌.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button