KeralaLatest NewsNews

മതത്തെ തള്ളി പറഞ്ഞു കൊണ്ടല്ല സുഹറത്ത പോരാടുന്നത്, പോരാട്ടം നടത്തുന്നത് മതത്തിനുള്ളിൽ നിന്നു കൊണ്ട്‌: ബിന്ദു അമ്മിണി

കോഴിക്കോട്: ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഉള്ള അവകാശം അടിസ്ഥാന അവകാശമാണെന്ന് ബിന്ദു അമ്മിണി. ഇന്ത്യ ഒരു സെക്കുലർ രാജ്യമാണ്. മതം ഉള്ളവർക്കും മതം ഇല്ലാത്തവർക്കും ഒരേപോലെ അവകാശങ്ങൾ ഉള്ള രാജ്യം.

നിയമവാഴ്ച നിലനിൽക്കുന്ന രാജ്യം. നിയമ പരിരക്ഷകൾ പോലും അപകടകരമായഭീക്ഷണി നേരിട്ട് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ജാഗ്രതയോടെ ഇടപെടലുകൾ അനിവാര്യമാണെന്നും ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. വിപി സുഹറയുമായുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. മതത്തെ തള്ളി പറഞ്ഞു കൊണ്ടല്ല സുഹറത്ത പോരാടുന്നത്. മതത്തിനുള്ളിൽ നിന്നുകൊണ്ടാണ്‌ തുല്യതക്കു വേണ്ടി പോരാട്ടം നടത്തുന്നത് എന്നും അവർ പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തട്ടമില്ലാത്ത സുഹ്റത്തക്കൊപ്പം .സുഹ്റത്ത എനിക്ക് രണ്ടാമത്തെ അമ്മയാണ്.

ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് അത് .അധികം ആരിലും കാണാത്ത ഒരു സ്പാർക്ക്‌ എപ്പോഴും സുഹ്റത്തയിൽ കാണാം

എന്ത് ഉണ്ടായാലും എന്നെ വിളിച്ചു ഒപ്പം നിർത്താൻ ശ്രമിക്കുന്ന അപൂർവ്വത്തിൽ അപൂർവ്വം ആളുകളിൽ ഒരാളാണ്.

മതത്തെ തള്ളി പറഞ്ഞു കൊണ്ടല്ല സുഹറത്ത പോരാടുന്നത്. മതത്തിനുള്ളിൽ നിന്നുകൊണ്ടാണ്‌ തുല്യതക്കു വേണ്ടി പോരാട്ടം നടത്തുന്നത്.

അതുകൊണ്ട് തന്നെ സുഹ്റത്തക്കൊപ്പം ഞാൻ നിൽക്കുന്നത് ഇസ്ലമോഫോബിയ ബാധിച്ചവരുടെ നിലപാടിനൊപ്പം നിന്നു കൊണ്ടല്ല.

ഇസ്ലാമിനുള്ളിൽ നിന്നുകൊണ്ട് തന്നെ തുല്യതക്കു വേണ്ടി, അനീതിക്കെതിരെ നീതിക്ക് വേണ്ടി പോരാടുന്ന സുഹ്റത്തക്കൊപ്പം ആണ്.

ന്യൂന പക്ഷങ്ങൾ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ന്യൂനപക്ഷങ്ങളെ കഴുകന്മാർക്ക് മുൻപിൽ എറിഞ്ഞു കൊടുക്കുന്ന തരത്തിൽ ഉള്ള ഇടപെടലുകൾ അവസാനിപ്പിക്കേണ്ടത് മതത്തിനു വേണ്ടി എന്നതരത്തിൽ സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്ന മത നേതാക്കൾ ആണ്.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഉള്ള അവകാശം അടിസ്ഥാന അവകാശം ആണ്.

ഇന്ത്യ ഒരു സെക്കുലർ രാജ്യമാണ്. മതം ഉള്ളവർക്കും മതം ഇല്ലാത്തവർക്കും ഒരേപോലെ അവകാശങ്ങൾ ഉള്ള രാജ്യം.

നിയമവാഴ്ച നിലനിൽക്കുന്ന രാജ്യം. നിയമ പരിരക്ഷകൾ പോലും അപകടകരമായഭീക്ഷണി നേരിട്ട് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ജാഗ്രതയോടെ ഇടപെടലുകൾ അനിവാര്യമാണ്.

സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവർക്ക് ഒപ്പം തന്നെ നിലകൊള്ളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button