ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിക്കേണ്ടിവരും: വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നത്. വില വര്‍ദ്ധന തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് നിലവില്‍ 17 പൈസ വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ കുറവു വന്നതിനാൽ വൈദ്യുതി ഉപയോ​ഗം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാറാണ് ഈ പ്രതിസന്ധിയ്ക്ക് കാരണമെന്നും ചിലപ്പോൾ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണമുണ്ടാകുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിരുന്നു.

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത: 7 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷനോട് സർക്കാർ നിർദ്ദേശം നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ട് വാട്ടിന്റെ കരാറാണ് പുനഃസ്ഥാപിക്കുന്നത്.

സാങ്കേതിക പ്രശ്‍നം ഉന്നയിച്ച് റദ്ദാക്കിയ കരാറുകൾ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മൂലമാണ് പുനഃസ്ഥാപിക്കുന്നത്. പുതിയ ടെൻഡർ വിളിച്ചാൽ ഉയർന്ന വില നൽകേണ്ടി വരും. ഇത് വൈദ്യുതി ചാർജിലും പ്രതിഫലിക്കും. അതുകൊണ്ട് റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കുന്നതാണ് നല്ലതെന്ന് ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button