Latest NewsNewsLife StyleHealth & Fitness

അത്താഴം എട്ടുമണിക്ക് ശേഷം കഴിക്കുന്നവർ അറിയാൻ

നിങ്ങള്‍ ഒരു കൃത്യമായ സമയത്ത് അത്താഴം കഴിക്കാറുണ്ടോ? എന്നാല്‍, കൃത്യമായ സമയം കണ്ടെത്തിയില്ലെങ്കിലും എട്ട് മണിക്കുമുന്‍പ് നിങ്ങള്‍ അത്താഴം കഴിച്ചിരിക്കണം. ഒന്‍പത് മണിക്കുശേഷമുള്ള നിങ്ങളുടെ ഭക്ഷണം നിങ്ങള്‍ക്ക് ഒരു ഗുണവും തരില്ലെന്ന് അറിഞ്ഞിരിക്കുക.

Read Also : കാമുകനുമായി അടുത്തിടപഴകുന്നത് കണ്ട സഹോദരിമാരെ കഴുത്തറുത്ത് കൊന്നു: യുവതി അറസ്റ്റിൽ

ആയുര്‍വ്വേദ വിധിപ്രകാരം രാത്രി എട്ടു മണിക്ക് മുന്‍പ് അത്താഴം കഴിയ്ക്കണം എന്നാണ് പറയുന്നത്. അമിത തടിയൊക്കെ ഇതുകൊണ്ട് ഒഴിവാക്കാനാകും. ഇങ്ങനെ കഴിച്ചാല്‍ ദഹനത്തിന് സമയം ലഭിക്കും. പലരും അത്താഴം കഴിച്ച ഉടൻ ഉറക്കമാണ്. ഇത് പല ബുദ്ധിമുട്ടും ഉണ്ടാക്കും. ശരിക്കു ദഹിക്കാത്ത ഭക്ഷണം ശരീരത്തിന് നല്‍കുന്ന വിഷമാണ്. സൂര്യാസ്തമയത്തിനു ശേഷം ഭക്ഷണം ദഹിപ്പിക്കാനുള്ള നമ്മുടെ കഴിവ് കുറഞ്ഞു പോകും എന്നതാണ് സത്യം. അതുകൊണ്ടു തന്നെ, അത്താഴം നേരത്തെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

അത്താഴം നേരത്തെ കഴിച്ചാല്‍ അമിതവണ്ണത്തില്‍ നിന്നും രക്ഷ നേടാം. ഇത് നമ്മുടെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നു. പഠിക്കുന്ന കുട്ടികള്‍ക്കും ഇത് ഏറെ നല്ലതാണ്. രാത്രിയില്‍ പഠിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലാക്കാനും ശ്രദ്ധിക്കാനും സാധിക്കും. ഇത് നല്ല ഉറക്കവും നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button