Latest NewsNewsBusiness

ജമ്മു യാത്ര ഇനി കൂടുതൽ സുഖകരം! ‘റസ്റ്റോറന്റ് ഓൺ വീൽസ്’ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും

ആദ്യ ഘട്ടത്തിൽ ജമ്മു, കത്ര എന്നിവിടങ്ങളിലാണ് റസ്റ്റോറന്റ് ഓൺ വീൽസ് പദ്ധതി നടപ്പാക്കുക

ജമ്മു-കാശ്മീരിലേക്കുള്ള യാത്രാ സൗകര്യം കൂടുതൽ സുഖകരമാക്കാൻ പുതിയ നീക്കവുമായി റെയിൽവേ. ജമ്മു കാശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമായ റസ്റ്റോറന്റ് ഓൺ വീൽസ് പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്. പഴയ കോച്ചുകൾ പുതുക്കി, അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് റസ്റ്റോറന്റുകൾ നിർമ്മിക്കുക. ഈ സംരംഭത്തിന് ‘ബ്യൂട്ടിഫുൾ റസ്റ്റോറന്റ് ഓൺ വീൽസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. നിലവിൽ, അന്നപൂർണ, മാ ദുർഗ എന്നിങ്ങനെ പേരിട്ടിരിക്കുന്ന റസ്റ്റോറന്റുകളുടെ പണി ഉടൻ പൂർത്തിയാകും.

ആദ്യ ഘട്ടത്തിൽ ജമ്മു, കത്ര എന്നിവിടങ്ങളിലാണ് റസ്റ്റോറന്റ് ഓൺ വീൽസ് പദ്ധതി നടപ്പാക്കുക. പദ്ധതികളുടെ നടത്തിപ്പിനായി 2 കക്ഷികൾക്ക് ടെൻഡർ നൽകിയിട്ടുണ്ട്. ഒരു കോച്ചിനെ പൂർണമായും പ്രവർത്തനക്ഷമമാക്കാൻ 90 ദിവസത്തെ സമയമാണ് ആവശ്യമായിട്ടുള്ളത്. പൂർണമായും എയർകണ്ടീഷൻ ചെയ്യുന്ന ഇത്തരം റസ്റ്റോറന്റുകൾ ഏകദേശം 50 ലക്ഷം രൂപയിലധികം വാർഷിക വരുമാനം നേടാൻ സഹായിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. കാശ്മീരിന്റെ വൈവിധ്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഇത്തരം വിനോദസഞ്ചാര പദ്ധതികൾക്ക് മുൻതൂക്കം നൽകാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

Also Read: സാമ്പത്തിക അഭിവൃദ്ധിക്കായി പൂജ നടത്തി: ഫലം കിട്ടിയില്ല, പണം തിരികെ കിട്ടാന്‍ പൂജാരിയെ തടവിലാക്കി യുവാവ്: അറസ്റ്റ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button