ThiruvananthapuramKeralaNattuvarthaLatest NewsNews

ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടിയ രോ​ഗി മരിച്ചു

കരിക്കകം സ്വദേശി ​ഗോപകുമാറാണ് ചാടി മരിച്ചത്

തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടിയ രോ​ഗിക്ക് ദാരുണാന്ത്യം. കരിക്കകം സ്വദേശി ​ഗോപകുമാറാണ് ചാടി മരിച്ചത്.

ചൊവാഴ്ച ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് സംഭവം. ആശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നും ചാടിയ ഇയാളെ ഉടൻ തന്നെ അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയ അവസ്ഥ: മലയാളികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്ന് അഭിരാമി സുരേഷ്

രണ്ടാമത്തെ നിലയിൽ നിന്നും താഴെയുള്ള നടുത്തളത്തിലേക്ക് ഗോപകുമാർ വീഴുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. ഏറെ നാളായി ആശുപത്രിയിലെ ഒന്നാം നിലയിലുള്ള നെഫ്രോ വാർഡിൽ വൃക്ക സംബന്ധിച്ച രോ​ഗത്തിന് ​ഗോപകുമാർ ചികിത്സയിലായിരുന്നു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button