Latest NewsNewsTechnology

ഓഫർ വിലയിൽ ബോട്ട് ഇയർബഡ് വാങ്ങാം! വില 800 രൂപയിൽ താഴെ

ലോഞ്ച് ചെയ്യുന്ന സമയത്ത് ഏകദേശം 2000 രൂപ റേഞ്ചിലായിരുന്നു ഈ ഇയർബഡിന്റെ വില

ഓഫർ വിലയിൽ ഇയർബഡ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി ആമസോൺ. കഴിഞ്ഞ വർഷം നവംബർ ലോഞ്ച് ചെയ്ത boAt Airdopes Atom 81 എന്ന ഇയർബഡാണ് ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 82 ശതമാനം കിഴിവ് ഇയർബഡിന് ലഭ്യമാണ്. ഇവയുടെ ഓഫർ വിലയെക്കുറിച്ചും പ്രധാന ഫീച്ചറുകളെ കുറിച്ചും കൂടുതൽ പരിചയപ്പെടാം.

ലോഞ്ച് ചെയ്യുന്ന സമയത്ത് ഏകദേശം 2000 രൂപ റേഞ്ചിലായിരുന്നു ഈ ഇയർബഡിന്റെ വില. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 799 രൂപയ്ക്കാണ് boAt Airdopes Atom 81 വാങ്ങാൻ കഴിയുക. ബാങ്ക് ഓഫറുകൾ ഒന്നും ചേർക്കാത്ത പ്രാരംഭ ഓഫറാണിത്. ഇവയ്ക്ക് എക്സ്ചേഞ്ച് ഓഫറുകൾ ആമസോൺ ഇത്തവണ ഒരുക്കിയിട്ടില്ല. വാങ്ങുന്ന ദിവസം മുതൽ ഒരു വർഷം വരെ വാറന്റി ലഭിക്കുന്നതാണ്.

Also Read: ഇസ്രായേലിനെതിരെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത  പൈലറ്റിന് സസ്‌പെന്‍ഷന്‍

നിരവധി ബോട്ട് ഇയർബഡുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഓഫർ ലഭിക്കുന്നുണ്ട്. 42 മണിക്കൂർ പ്ലേബാക്ക് ടൈം ലഭിക്കുന്ന ബോട്ട് എയർപോഡ്സ് 141 ബ്ലൂടൂത്ത് TWS ഇയർബഡുകൾ വെറും 899 രൂപയ്ക്ക് ആമസോൺ സെയിലിൽ നിന്ന് വാങ്ങാവുന്നതാണ്. കൂടാതെ, 10,99 രൂപയ്ക്ക് ബോട്ട് ഇയർബഡ്സ് 170 ഇയർപോഡിനും ഓഫർ ലഭ്യമാണ്. 70 ശതമാനത്തിലധികമാണ് ആമസോൺ ഓഫറുകൾ നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button