KozhikodeKeralaNattuvarthaLatest NewsNews

ആ​ക്രി​ക്ക​ട​യി​ല്‍ മോഷണശ്രമം: ര​ണ്ടു​പേ​ർ അറസ്റ്റിൽ

പ​ട്ടാ​മ്പി തൃ​ത്താ​ല ഫ​രീ​ദാ ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന അ​മ്മ വീ​ട്ടി​ല്‍ ഗോ​പി (26), കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ തെ​ങ്ങി​ല​ക്ക​ട​വ് ഹാ​ജി​യാ​ര്‍ ക്വാ​ര്‍ട്ടേ​ഴ്‌​സ് നാ​ഗേ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് പിടികൂടിയത്

ചെ​റു​തു​രു​ത്തി: ആ​ക്രി​ക്ക​ട​യി​ല്‍നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച സംഭവത്തിൽ ര​ണ്ടു​പേ​ർ പൊലീസ് പി​ടി​യിൽ. പ​ട്ടാ​മ്പി തൃ​ത്താ​ല ഫ​രീ​ദാ ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന അ​മ്മ വീ​ട്ടി​ല്‍ ഗോ​പി (26), കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ തെ​ങ്ങി​ല​ക്ക​ട​വ് ഹാ​ജി​യാ​ര്‍ ക്വാ​ര്‍ട്ടേ​ഴ്‌​സ് നാ​ഗേ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് പിടികൂടിയത്. ചെ​റു​തു​രു​ത്തി പൊ​ലീ​സും നാ​ട്ടു​കാ​രും ഓ​ടി​ച്ചി​ട്ടാണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

Read Also : മാ​ലി​ന്യം നി​ക്ഷേ​പിക്കുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സി​സി​ടി​വി കാ​മ​റ ന​ശി​പ്പി​ച്ചു: ആ​റു യു​വാ​ക്ക​ൾ പി​ടി​യി​ൽ

ദേ​ശ​മം​ഗ​ലം ത​ല​ശേ​രി കൂ​ട്ട​പാ​ത​യി​ല്‍ ബാ​വ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ക്രി​ക്ക​ട​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച മോ​ഷ​ണം ന​ട​ത്തു​മ്പോ​ഴാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ട്ട​ത്. ഉ​ട​ൻ ചെ​റു​തു​രു​ത്തി പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പൊ​ലീ​സെ​ത്തു​മ്പോ​ഴേ​ക്കും റ​ബ​ര്‍ തോ​ട്ട​ത്തി​ലേ​ക്ക് ഓ​ടി​മ​റ​ഞ്ഞ പ്ര​തി​ക​ളെ നാ​ട്ടു​കാ​രും പൊ​ലീ​സും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ കൊ​ണ്ടു​വ​ന്നി​രു​ന്ന ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കസ്റ്റഡിയിലെടുത്തു.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ.​സി. ചി​ത്ത​ര​ജ​ഞ​ൻ, എ​സ്.​ഐ കെ.​എ. ഫ​ക്രു​ദീ​ൻ, ഗ്രേ​ഡ് എ​സ്.​ഐ സു​ഭാ​ഷ് സി.​പി.​ഒ​മാ​രാ​യ ഷൈ​ജു, ജി​തേ​ഷ്, പ്രി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ,സു​ഹൈ​ർ, ഹോം ​ഗാ​ർ​ഡ് ഉ​ദു​മാ​ൻ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button