Latest NewsKeralaNews

അവര്‍ നിരപരാധികള്‍, പലസ്തീനെ പിന്തുണച്ച് സിപിഎം നേതാവ് എം. സ്വരാജ്

 

തിരുവനന്തപുരം: ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പലസ്തീനെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി സിപിഎം നേതാവ് എം. സ്വരാജ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പലസ്തീനെ പിന്തുണച്ച് രംഗത്ത് എത്തിയത്. പലസ്തീനികള്‍ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികളാണെന്നും എം. സ്വരാജ് പോസ്റ്റില്‍ പറയുന്നു.

Read Also: സ്ത്രീകളെ പരസ്യമായി മാനഭംഗപ്പെടുത്തിയാലും ഹമാസിനെ പിന്തുണയ്ക്കുകയാണ് ഒരു ശരാശരി കമ്മിയുടെ ലൈൻ കെ സുരേന്ദ്രൻ

ഏതു യുദ്ധവും എതിര്‍ക്കപ്പെടേണ്ടതാണ്. മനുഷ്യര്‍ തമ്മില്‍ ആയുധമെടുത്തും ചോരവീഴ്ത്തിയും ബലം പരീക്ഷിക്കുന്ന മനുഷ്യവിരുദ്ധതയെ എന്നും എതിര്‍ക്കണമെന്നും സ്വരാജ് തന്റെ കുറിപ്പില്‍ പറയുന്നു. എന്നാല്‍ പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് ഇസ്രയേല്‍ അനീതി കാണിച്ചിട്ടുള്ളതെന്നും സ്വരാജ് ചൂണ്ടിക്കാണിക്കുന്നു.

ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ എന്ന നോവലിലെ ഒരു ഭാഗം ഉദ്ധരിച്ചാണ് സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button