Latest NewsNewsIndia

1500 അടി ഉയരം! സിയാച്ചിൻ ഹിമാനിയിൽ ബിടിഎസ് സൗകര്യമൊരുക്കി ഇന്ത്യൻ സൈന്യം

മൊബൈൽ ഫോണുകളെ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുന്നതിനാണ് ബിടിഎസ് പ്രധാനമായും ഉപയോഗിക്കുന്നത്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ വീണ്ടും ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ സൈന്യം. ഇത്തവണ ബിഎസ്എൻഎല്ലുമായി സഹകരിച്ച് ആദ്യത്തെ ബേസ് ട്രാൻസിവർ സ്റ്റേഷനാണ് (ബിടിഎസ്) ഇന്ത്യൻ സൈന്യം സ്ഥാപിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ഹിമാനിയിലെ സൈനികരുടെ ആശയവിനിമയം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ബിടിഎസ് സ്ഥാപിച്ചിരിക്കുന്നത്.

മൊബൈൽ ഫോണുകളെ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുന്നതിനാണ് ബിടിഎസ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് മൊബൈലിലേക്ക് റേഡിയോ സിഗ്നലുകളെ അയക്കാനും, അവ സ്വീകരിക്കാനും സഹായിക്കുന്നതാണ്. ഇതിന് പുറമേ, ഇവയെ ഇന്റർനെറ്റിലേക്കോ മറ്റ് ടെർമിനലുകളിലേക്കോ എത്തിക്കുന്നതിന് ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റാനും കഴിയുന്നതാണ്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ബിടിഎസ് സ്ഥാപിച്ച വിവരം ഇന്ത്യൻ സൈന്യം പങ്കുവെച്ചത്.

Also Read: കാർഷിക സർവകലാശാല വൈസ് ചാൻസിലറിന്റെ സൂം മീറ്റിംഗ് പ്രസംഗം ചോർന്നു: ഇടത് സംഘടന നേതാവിനെതിരെ നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button