KeralaLatest NewsNews

അതിദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാരിന്റെ ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം: അതിദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാരിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സർവേയിൽ 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്നും ആ കുടുംബങ്ങളെ സാമ്പത്തികമായി ഉയർത്താൻ വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ‘ഓപ്പറേഷന്‍ അജയ്’, ഇസ്രയേലില്‍ നിന്ന് ആദ്യ വിമാനം നാളെ രാവിലെ തിരിച്ചെത്തും: കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം വഹിക്കും. വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ ഇതിന്റെ ഭാഗമായി തീരുമാനിച്ചു. ഇത്തരം കുടുംബങ്ങളിലെ 93 ശതമാനം പേരെ 2024 നവംബർ ഒന്നോടെ അതിദാരിദ്ര്യ രേഖയിൽ നിന്ന് മോചിപ്പിക്കും. മാലിന്യ മുക്ത നവകേരളം പദ്ധതി പുരോഗമിക്കുകയാണ്. ന്യൂനത കണ്ടെത്തി പദ്ധതി നടപ്പാക്കൽ ത്വരിതപ്പെടുത്തും, തടസങ്ങളുള്ള പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ ചർച്ച നടത്തുമെന്നും അദ്ദേഹം വിശദമാക്കി.

മേഖലാ അവലോകന യോഗങ്ങൾ ജനപങ്കാളിത്ത വികസനത്തിന്റെയും ഭരണ അവലോകനത്തിന്റെയും മാതൃകയായി മാറി. കേരളീയം നവംബർ ഒന്ന് മുതൽ നടക്കും. കേരളത്തിന്റെ സമസ്ത നേട്ടങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 140 പ്രഭാഷകർ പങ്കെടുക്കും. ഭാവികേരള വികസന മാർഗ്ഗ രേഖയും സെമിനാർ ചർച്ച ചെയ്യും. കേരളം കണ്ടിട്ടുള്ളതിൽ വച്ച് വലിയ സാംസ്‌കാരിക വിരുന്നായിരിക്കും കേരളീയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: മൂഴിയാര്‍ പവര്‍ഹൗസില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം: താല്‍ക്കാലിക ജീവനക്കാരന് കുത്തേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button