ThrissurLatest NewsKeralaNattuvarthaNews

യുവ നടിയോട് വിമാനത്തിൽ വെച്ച് അപരമ്യാദമായി പെരുമാറിയ സംഭവം: മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതി

തൃശൂർ: യുവ നടിയോട് വിമാനത്തിൽ വെച്ച് അപരമ്യാദമായി പെരുമാറിയ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി കേസിൽ കുറ്റാരൊപിതനായ തൃശൂർ സ്വദേശിയായ ആന്റോ. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്ന് ആന്റോ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. അഭിഭാഷകരായ റെബിൻ ഗ്രാലനും ദിനേഷ് വാര്യരും ചേർന്നാണ് പ്രതിക്കു വേണ്ടി മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്.

മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽവെച്ച് ദുരനുഭവമുണ്ടായെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ഇതിനെ തുടർന്ന് സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നെടുമ്പാശേരി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

മണിപ്പൂർ അക്രമം: സുരക്ഷാ സേന ചുരാചന്ദ്പൂരിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ കണ്ടെടുത്തു

അതേസമയം, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ആന്റോ ജാമ്യാപേക്ഷയിൽ പറയുന്നു. വിൻഡോ സീറ്റിൽ ഇരിക്കുന്ന സമയത്ത് നടി അത് തന്റെ സീറ്റാണെന്ന് പറഞ്ഞു വരുന്നത്. തുടർന്ന് അതുമായി ബന്ധപ്പെട്ട് ചെറിയ തർക്കങ്ങൾ ആ സമയത്ത് ഉണ്ടായി. എന്നാൽ വിമാനത്തിലെ ജീവനക്കാർ എത്തി ആ പ്രശ്‌നം പരിഹരിക്കുകയും നടിക്ക് മറ്റൊരു സീറ്റ് നൽകുകയും ചെയ്തതായി പരാതിക്കാരൻ മുൻകൂർ ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം വിമാനം യാത്ര പുറപ്പെടുമ്പോൾ മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് സംഭവമുണ്ടായത്. അതിനാൽ തന്നെ മുംബൈ പോലീസിന്റെ അധികാര പരിധിയിലാണ് കേസ് വരുന്നതെന്നും കേരള പോലീസല്ല കേസെടുക്കേണ്ടതെന്നും ആന്റോ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. നെടുമ്പാശ്ശേരി പോലീസ് ഇപ്പോൾ നടത്തുന്ന അന്വേഷണം അധികാര ദുർവിനിയോഗമാണെന്നും ആന്റോ പറയുന്നു. നടിക്ക് പരാതി ഉണ്ടെങ്കിൽ മുംബൈ പോലീസ്‌നെയാണ് സമീപിക്കേണ്ടത്. അറസ്റ്റിൽ നിന്നും സംരക്ഷണം നൽകണമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button