KeralaLatest NewsNews

മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാനില്ല: പരാതിയുമായി കുടുംബം

മലപ്പുറം: മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂർ സ്വദേശി മനേഷ് കേശവ് ദാസിനെയാണ് കാണാതായത്. സംഭവത്തിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ കുടുംബം കേന്ദ്ര സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.

Read Also: ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ: മൊബൈലുകൾക്ക് 40% വരെ കിഴിവ്, വിശദവിവരം

ലൈബീരിയൻ എണ്ണക്കപ്പലായ MT PATMOS ൽ നിന്നുമാണ് മനേഷിനെ കാണാതായത്. കപ്പലിന്റെ സെക്കൻഡ് ഓഫീസറായിരുന്നു ഇദ്ദേഹം. അബുദാബിയിലെ ജെബൽ ധാനയിൽ നിന്ന് മലേഷ്യയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇദ്ദേഹത്തെ കാണാതായതെന്നാണ് വിവരം.

ഈ മാസം 11-നാണ് ഉദ്യോഗസ്ഥനെ കാണാതാകുന്നതെന്ന് കപ്പൽ അധികൃതർ വ്യക്തമാക്കി. കടലിൽ തിരച്ചിൽ നടത്തിയെങ്കിലും മനേഷിനെ കണ്ടെത്താനായില്ല. തിരച്ചിൽ തുടരുകയാണെന്നും കപ്പൽ അധികൃതർ അറിയിച്ചു.

Read Also: നടുവേദനയെ നിസാരമായി കാണരുത്, എട്ട് ക്യാന്‍സറുകളുടെ ലക്ഷണം: വളരെയധികം ശ്രദ്ധിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button