ErnakulamNattuvarthaLatest NewsKeralaNews

റോ​ഡ് നി​ർ​മാ​ണ​ത്തി​നായി നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ൽ കാ​റിടിച്ചു: ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

നാ​സി​ക്കി​ലെ കോ​ൺ​വ​ന്‍റി​ലെ സി​സ്റ്റ​റാ​യ മ​രി​യ സെ​ബാ​സ്റ്റ്യ​ൻ, ചെങ്ങമനാട് സ്വദേശിനി ത്രേ​സ്യ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മു​ള​ന്തു​രു​ത്തി: റോ​ഡ് നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ൽ കാ​ർ ഇ​ടി​ച്ച് കാർ യാത്രക്കാരായ കന്യാസ്ത്രി അടക്കം രണ്ടു പേർക്കു പ​രി​ക്കേ​റ്റു. നാ​സി​ക്കി​ലെ കോ​ൺ​വ​ന്‍റി​ലെ സി​സ്റ്റ​റാ​യ മ​രി​യ സെ​ബാ​സ്റ്റ്യ​ൻ, ചെങ്ങമനാട് സ്വദേശിനി ത്രേ​സ്യ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : റോ​ഡ​രി​കി​ൽ നി​ൽ​ക്കേ സ്കൂ​ട്ട​ർ ഇ​ടി​ച്ച് അപകടം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ​മു​ള​ന്തു​രു​ത്തി വ​ട്ടക്കു​ന്ന് സ്റ്റോ​പ്പി​ന​ടു​ത്താ​ണ് അ​പ​ക​ടം നടന്നത്. അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പൈ​ലിം​ഗി​നാ​യി നി​ർ​ത്തി​യി​ട്ട ടി​പ്പ​റി​നു പി​ന്നി​ൽ കാ​റി​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ക​ണ്ട​നാ​ട് പ​ള്ളി​യി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അപകടത്തിൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ സി​സ്റ്റ​ർ മ​രി​യ സെ​ബാ​സ്റ്റ്യ​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button