Latest NewsInternational

തെ​ക്ക​ൻ ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ഷെല്ലാക്രമണം: റോ​യി​ട്ടേ​ഴ്സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കൻ കൊല്ലപ്പെട്ടു

ല​ബ​നാ​ൻ: ഇസ്രായേൽ ഷെല്ലാക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലബനാനിലെ ഇസ്രായേൽ ഷെല്ലാക്രമണത്തിലാണ് ഇയാൾ കൊ​ല്ല​പ്പെ​ട്ടത്. റോ​യി​ട്ടേ​ഴ്സ് വി​ഡി​യോ​ഗ്രാ​ഫ​ർ ഇ​സ്സാം അ​ബ്ദു​ല്ല​യാ​ണ് മ​രി​ച്ച​ത്. ഇതിൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട​ർ കാ​ർ​മ​ൻ ജൗ​ഖ​ദ​ർ കാ​മ​റ​മാ​ൻ ഏ​ലി ബ്ര​ഖ്യ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ല​ബ​നാ​നി​ലെ അ​ൽ​മ അ​ശ്ശ​ഹാ​ബി​ലാ​ണ് സം​ഭ​വം. ഇ​സ്രാ​യേ​ൽ ടാ​ങ്കി​ൽ​നി​ന്നു​ള്ള ഷെ​ൽ നേ​രി​ട്ട് ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​ൽ​ജ​സീ​റ ലേ​ഖ​ക​ൻ അ​ലി ഹാ​ഷിം പ​റ​ഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button