Latest NewsNewsTechnology

പഴുതുകളടച്ച് മൈക്രോസോഫ്റ്റ്! അപ്ഡേറ്റിനായി ഇനി സൗജന്യ സേവനമില്ല, പ്രധാനമായും ബാധിക്കുക ഈ ഉപഭോക്താക്കളെ

കഴിഞ്ഞയാഴ്ച വരെ കീകൾ ഉപയോഗിച്ച് വിൻഡോസ് 11 ആക്റ്റീവ് ചെയ്യാനുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകിയിരുന്നു

മുന്നറിയിപ്പുകൾക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയുമായി മൈക്രോസോഫ്റ്റ്. ഫ്രീയായി അപ്ഡേറ്റ് നൽകുന്ന സംവിധാനത്തിനാണ് ഇത്തവണ മൈക്രോസോഫ്റ്റ് പൂട്ടിട്ടിരിക്കുന്നത്. ഇതോടെ, വിൻഡോസ് 7, വിൻഡോസ് 8 എന്നിവ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വിൻഡോസ് 11-ലേക്ക് ഇനി മുതൽ ഫ്രീയായി അപ്ഗ്രേഡ് ചെയ്യാൻ കഴിയുകയില്ല. വിൻഡോസ് 11 ആക്റ്റീവ് ചെയ്യുന്നതിൽ നിന്ന് വിൻഡോസ് 7, വിൻഡോസ് 8 കീകൾ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

കഴിഞ്ഞയാഴ്ച വരെ കീകൾ ഉപയോഗിച്ച് വിൻഡോസ് 11 ആക്റ്റീവ് ചെയ്യാനുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. എന്നാൽ, ഈ ആഴ്ച മുതൽ കീകൾ ഉപയോഗിക്കുന്നതിന് പൂർണ്ണമായും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വിൻഡോസ് 7, വിൻഡോസ് 8 എന്നിവയിൽ നിന്ന് വിൻഡോസ് 11-ലേക്ക് ഇതിനകം തന്നെ അപ്ഗ്രേഡ് ചെയ്തിട്ടുള്ളവരെയോ, ആക്ടിവേഷനായി പഴയ കീകള്‍ ഉപയോഗിച്ചവരെയോ പുതിയ തീരുമാനം ബാധിക്കുകയില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. വിൻഡോസ് 10-ൽ നിന്ന് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ശ്രമിക്കുന്നവർ സിസ്റ്റത്തിലെ വിൻഡോസ് അപ്ഡേറ്റിന്റെ നോട്ടിഫിക്കേഷനായി കാത്തിരിക്കേണ്ടതാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

Also Read: സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ട്രക്ക് ഡ്രൈവര്‍മാര്‍, പാചക വാതക വിതരണം പ്രതിസന്ധിയിലാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button