MalappuramLatest NewsKeralaNattuvarthaNews

മുസ്ലീം സ്ത്രീകൾ തല മറച്ചിരിക്കണം, ലീഗിലെ മുസ്ലീം ആയ സ്ത്രീകളോട് തട്ടം ധരിക്കണം എന്ന് ഉപദേശിക്കാറുണ്ട്‌: പിഎംഎ സലാം

മലപ്പുറം: മുസ്ലീം ആയാൽ സ്ത്രീകൾ തട്ടം ഉപയോ​​ഗിക്കണമെന്ന് വ്യക്തമാക്കി മുസ്ലീം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്ലീം ലീഗിലെ മുസ്ലീം ആയ സ്ത്രീകളോട് തട്ടം ധരിക്കണം എന്ന് ഞങ്ങൾ ഉപദേശിക്കാറുണ്ടെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അം​ഗം അനിൽ കുമാറിന്റേത് മതപരമായ വിശ്വാസത്തിൻ മേലുള്ള കടന്നു കയറ്റമാണെന്നും പിഎംഎ സലാം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് ദിനപത്രത്തിന്റെ എക്‌സ്‌പ്രസ് ഡയലോ​ഗിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘അത് രാഷ്ട്രീയമായി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം എന്നു പറയുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചെറിയ ആളല്ല. എന്നാൽ എംവി ഗോവിന്ദൻ പിന്നീട് ഒരു പ്രസ്താവനയിലൂടെ അത് പാർട്ടിയുടെ നയമല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ചൂണ്ടിക്കാട്ടി അതിനെ മായിച്ചു കളഞ്ഞു. എന്നാൽ, അതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. പാർട്ടി അതിന് വേണ്ടി ശ്രമിച്ചിരുന്നോ എന്ന് സഖാവ് പറഞ്ഞിട്ടില്ല.

‘എല്ലാം കൂളായി തീർത്തിട്ടുണ്ട്, സുഹൃത്തേ…’: പാകിസ്ഥാനെ ഉപദേശിച്ച അക്തറിനെ ട്രോളി സച്ചിൻ

തട്ടം ഇടാതിരിക്കാനുള്ള പ്രചോദനം മാക്‌സിസ്റ്റ് പാർട്ടി കൊടുത്തു എന്നാണ് അനിൽ കുമാർ പറഞ്ഞത്. മുസ്ലീം ലീഗിനെ സംബന്ധിച്ചിടത്തോളം സ്ത്രീകൾക്ക് തട്ടം നിർബന്ധമല്ല. മുസ്ലീം ലീ​ഗിൽ മുസ്ലീം അല്ലാത്ത സ്ത്രീകളും ഉണ്ട്. അവർ അവരുടെ മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പോകുന്നത്. പക്ഷേ മുസ്ലീം സമുദായത്തെ സംബന്ധിച്ചിടത്തോളം മുസ്ലീം സ്ത്രീകൾ തല മറയ്ക്കുക എന്നത് നിർബന്ധമാണ്. മുസ്ലീം പേരുള്ള ഒരുപാട് പേർ അത് ചെയ്യുന്നില്ല. അതു കൊണ്ട് അതാണ് മുസ്ലീമിന്റെ രീതിയെന്ന് പറയാൻ പറ്റുമോ? ഒരു സ്ത്രീ മുസ്ലീം ആണെങ്കിൽ അവർ തട്ടം ധരിച്ചിരിക്കണം. മുസ്ലീം ലീഗിലെ മുസ്ലീം ആയ സ്ത്രീകളോട് തട്ടം ധരിക്കണം എന്ന് ഞങ്ങൾ ഉപദേശിക്കാറുണ്ട്‌.’

shortlink

Related Articles

Post Your Comments

Related Articles


Back to top button