CricketLatest NewsIndiaNewsSports

‘എല്ലാം കൂളായി തീർത്തിട്ടുണ്ട്, സുഹൃത്തേ…’: പാകിസ്ഥാനെ ഉപദേശിച്ച അക്തറിനെ ട്രോളി സച്ചിൻ

ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുന്‍പ് പാകിസ്ഥാന് ഉപദേശവുമായി എത്തിയ അക്തറിന് മറുപടിയുമായി സച്ചിൻ ടെണ്ടുൽക്കർ. ‘പ്രിയ സുഹൃത്തേ, നിങ്ങളു‌ടെ ഉപദേശം അതുപോലെ അനുസരിച്ചു. എല്ലാം കൂളായി തന്നെ തീര്‍ത്തിട്ടുണ്ട്’ എന്നാണ് സച്ചിൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. സച്ചിന്റെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ചാണ് അക്തര്‍ ആദ്യം എക്സിലെത്തിയത്. ഇതുപോലെ നാളെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ കൂളായിരിക്കണം എന്നായിരുന്നു ഫോട്ടോയ്ക്കൊപ്പം അക്തർ എഴുതിയത്.

ഇതിന് മറുപടി നല്‍കി ആരാധകര്‍ എത്തിയെങ്കിലും സച്ചിന്‍ പ്രതികരിച്ചിരുന്നില്ല. പാകിസ്ഥാനെ ഇന്ത്യ വീഴ്ത്തിയതിന് പിന്നാലെയാണ് അക്തറിന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മറുപടി നല്‍കുന്നത്. ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ സമഗ്രമായി പരാജയപ്പെടുത്തിയതിന് ശേഷം, അക്തറിനെ ട്രോളുകയായിരുന്നു സച്ചിൻ. സച്ചിന്റെ ട്രോളിന് അക്തർ മറുപടി നൽകി. ‘എന്റെ സുഹൃത്തേ, ഈ കളിയിൽ മികവ് പുലർത്തിയ എക്കാലത്തെയും മികച്ച കളിക്കാരനും അതിന്റെ ഏറ്റവും വലിയ അംബാസഡറും നിങ്ങളാണ്. നമ്മുടെ സൗഹൃദ പരിഹാസത്തിന് മാറ്റമുണ്ടാകില്ല’, അക്തർ എഴുതി.

അതേസമയം, ഏകദിന ലോകകപ്പില്‍ വീണ്ടും പാകിസ്ഥാനെ ഇന്ത്യ തകർത്തു. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യക്ക് എതിരെ അവസാനം കളിച്ച 7 മത്സരങ്ങളിലും തോറ്റ അപമാനം തീർക്കാൻ ഇറങ്ങിയ പാകിസ്ഥാന് 7 വിക്കറ്റിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. പാകിസ്ഥാൻ ഉയർത്തിയ 192 ലക്ഷ്യം പിന്തുടർന്ന ഇന്ത്യ, രോഹിത് ശർമ്മയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ അർദ്ധ സെഞ്ച്വറി മികവിൽ ലക്ഷ്യം മറികടന്നു. മികച്ച ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താനും ഇന്ത്യക്ക് സാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button