Latest NewsKeralaNews

കനത്ത മഴ, തിരുവനന്തപുരം ജില്ലയില്‍ ലക്ഷങ്ങളുടെ കൃഷി നാശം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ 89.87 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായിയെന്ന് പ്രാഥമിക വിവരക്കണക്ക്. 438 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചിരിക്കുന്നത്. 234.05 ഹെക്ടര്‍ പ്രദേശത്തെ കൃഷിയാണ് നശിച്ചത്. ഒക്ടോബര്‍ 13 മുതല്‍ 16 വരെയുള്ള കണക്കാണിത്. വാഴകൃഷിയെയാണ് മഴ സാരമായി ബാധിച്ചത്. 205. 17 ഹെക്ടര്‍ പ്രദേശത്തെ വാഴ കൃഷി നശിച്ചു. 12.48 ഹെക്ടര്‍ നെല്ല്, 10.30 ഹെക്ടര്‍ പച്ചക്കറി, 5.80 ഹെക്ടര്‍ മരിച്ചീനി, 0.20 ഹെക്ടര്‍ അടയ്ക്ക, 0.10 ഹെക്ടര്‍ വെറ്റില എന്നിങ്ങനെയാണ് കൃഷിനഷ്ടത്തിന്റെ പ്രാഥമിക കണക്ക്.

Read Also:കനത്ത മഴ: വീട്ടിനകത്ത് വെള്ളക്കെട്ടിൽ മൃതദേഹം

ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരുന്നു. 875 പേരെയാണ് ക്യാമ്പുകളില്‍ പാര്‍പ്പിക്കേണ്ടതായി വന്നത്. 16 ക്യാമ്പുകളാണ് തിരുവനന്തപുരം താലൂക്കില്‍ മാത്രം തുറന്നിരിക്കുന്നത്.

കനത്ത മഴയില്‍ ടെക്നോപാര്‍ക്കിലെ നിരവധി കെട്ടിടങ്ങളിലാണ് വെള്ളം കയറിയത്. താഴത്തെ നിലയിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ ഉണ്ടായിരുന്ന നിരവധി കാറുകളും ബൈക്കുകളും വെള്ളത്തിലായിരുന്നു. ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരെ വീടുകളില്‍ നിന്ന് ഫൈബര്‍ ബോട്ടിലാണ് മാറ്റിയത്. യുഎസ്ടി ഗ്ലോബലിന് സമീപത്തും വെള്ളം കയറിയിരുന്നു. തലസ്ഥാന നഗരിയിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും ശക്തമായ മഴയില്‍ വെള്ളത്തിനടിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button