KollamKeralaNattuvarthaLatest NewsNews

കനത്ത മഴയിൽ വൻനാശനഷ്ടം: വീട് തകർന്നു: കിണർ ഇടിഞ്ഞുതാണു

അ​ഞ്ച​ൽ: അഞ്ചലിൽ കനത്തമഴയിൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഏ​രൂ​ർ സ്കൂ​ൾ ജ​ങ്​​ഷ​നി​ൽ ബി​പി​ൻ ഭ​വ​നി​ൽ ബാ​ബു​രാ​ജി​ന്റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള അ​ടു​ക്ക​ള ത​ക​ർ​ന്നു​വീ​ണു.

Read Also : ‘പാർലമെന്റിൽ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങി’- മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ല​ഞ്ചേ​രി ഏ​ലാ​മു​റ്റം ലാ​ൽ​ഭ​വ​നി​ൽ ര​ഘു​നാ​ഥ​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കു​ടി​വെ​ള്ള​ക്കി​ണ​റിന്റെ കെ​ട്ട് ഇ​ടി​ഞ്ഞു​താ​ണു. ച​ണ്ണ​പ്പേ​ട്ട ആ​ന​ക്കു​ള​ത്ത് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള മ​തി​ൽ ഇ​ടി​ഞ്ഞു. ഏ​രൂ​ർ ചി​ല്ലി​ങ്​ പ്ലാന്റിന് സ​മീ​പ​ത്തെ തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി സ​മീ​പ​ത്തെ വാ​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ശി​ച്ചു.

Read Also : ‘ഗാസയിലെ സംഘർഷം തുടർന്നാൽ കൈയും കെട്ടി നോക്കി നില്‍ക്കില്ല’; ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്

ഏ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ജി. ​അ​ജി​ത്ത്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button