KeralaLatest NewsNews

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും, പ്രത്യേക സർവീസുകൾ ഒരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് സർവീസുകൾ ഉണ്ടായിരിക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ പ്രത്യേക സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ഒക്ടോബർ 18 മുതലാണ് പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുക. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് ഇത്തവണയും കൂടുതൽ സർവീസ് നടത്താനുള്ള തീരുമാനത്തിലേക്ക് കെഎസ്ആർടിസി എത്തിയത്. 22 വരെയാണ് പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുക. യാത്രക്കാരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് സർവീസുകൾ ഉണ്ടായിരിക്കും. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്ക് അനുസരിച്ച് പ്രത്യേക സ്പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ, തൊട്ടടുത്ത യൂണിറ്റുകളിൽ നിന്ന് സർവീസുകൾ ക്രമീകരിക്കുന്നതും കെഎസ്ആർടിസിയുടെ പരിഗണനയിലുണ്ട്. അതേസമയം, നിലയ്ക്കൽ-പമ്പ സർവീസുകൾ ഇടതടവില്ലാതെ ഉണ്ടായിരിക്കും.

കെഎസ്ആർടിസി സർവീസുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ

പമ്പ: 0473 5203445

തിരുവനന്തപുരം: 0471 2323979

കൊട്ടാരക്കര: 0474 2452812

പത്തനംതിട്ട: 0468 2222366

Also Read: ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം: അലമാരയിൽ സൂക്ഷിച്ച 40 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button