Latest NewsInternational

ലബനോനെതിരെ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ഹിസ്ബുള്ള ക്യാമ്പുകൾ തകർത്തു, നിരവധി ഹിസ്ബുള്ളക്കാർ മരിച്ചു

ലബനോനെതിരെ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലബനോനിലെ ഭീകരവാദ സംഘടനയായ ഹിസ്ബുള്ളയുടെ നിരവധി ക്യാമ്പുകൾ തകർത്തു. അനേഹം ഹിസ്ബുള്ളക്കാർ മരിച്ചതായി റിപ്പോർട്ട് ഉണ്ട് എങ്കിലും ലബനോൻ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ലബനോനിൽ മാധ്യമ പ്രവർത്തകർക്കും കർശനമായ വിലക്കുകൾ ഉണ്ട്. ഹമാസിനു ലബനോനിൽ നിന്നും സഹായവും ആയുധവും എത്തിക്കുന്നതും ഹിസ്ബുള്ളയാണ്‌.

ഹമാസിന്റെ സഖ്യകക്ഷിയായ ഇറാൻ അനുകൂല ലെബനീസ് ഗ്രൂപ്പാണ്‌ ഹിസ്ബുള്ള. ഇസ്രായേലിന്റെ ടെൽ അവീവ് ഭാഗത്ത് മിസൈൽ ആക്രമണം നടത്തിയത് ഹിസ്ബുള്ള അയച്ച റോക്കറ്റുകൾ ആയിരുന്നു.ഇപ്പോൾ ഇസ്രായേൽ സൈന്യം തന്നെയാണ്‌ ലബനോനിൽ രാത്രി വ്യോമാക്രമണം നടത്തിയ വിവരം പുറത്ത് വിട്ടത്. ഒറ്റ രാത്രി കൊണ്ട് ഞങ്ങൾ ലബനോനിലെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ താവളങ്ങൾ തകർത്തു എന്ന് ഇസ്രായേൽ സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ലെബനൻ പ്രദേശത്തെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങളിൽ ആയിരുന്നു ഇസ്രായേൽ ബോംബിങ്ങ് നടത്തിയത്. ഹിസ്ബുള്ളയുടേയും ഹമാസിന്റെയും നിയന്ത്രണം ഇറാനിലെ കേന്ദ്രങ്ങളിൽ നിന്നാണ്‌. ഇറാൻ അനുകൂല ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്കും ഇസ്രായേലിനും ഇടയിൽ സംഘർഷം ഇതോടെ വർദ്ധിച്ചിരിക്കുകയാണ്‌.

ഇസ്രായേലുമായി സമാധാന ഉടമ്പടി ഒപ്പിടാത്ത രാജ്യം കൂടിയാണ്‌ ലബനോൻ.സംഘർഷത്തെത്തുടർന്ന് ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ കുറഞ്ഞത് 28 സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിന് താമസക്കാരെ ഇസ്രായേൽ അധികൃതർ ഒഴിപ്പിക്കാൻ തുടങ്ങി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button