Latest NewsNewsBusiness

ഗൂഗിൾ പേയും ഇനി വായ്പ നൽകും! പരമാവധി നേടാനാകുക ഒരു ലക്ഷം രൂപ വരെ

7 ദിവസം മുതൽ 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കുന്ന രീതിയിലാണ് തിരിച്ചടവ് കാലാവധി ക്രമീകരിച്ചിട്ടുള്ളത്

അടിയന്തര ഘട്ടങ്ങളിലെ ആവശ്യം നിറവേറ്റാൻ ബാങ്കുകളിൽ നിന്നും മറ്റും ലോൺ എടുക്കുന്നവരാണ് മിക്ക ആളുകൾ. പ്രത്യേക പലിശ നിരക്കിൽ നിശ്ചിത തിരിച്ചടവ് കാലാവധി അടിസ്ഥാനമാക്കിയാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ലോൺ നൽകാറുള്ളത്. ഇത്തവണ ഉപഭോക്താക്കളെ അടിയന്തര ഘട്ടങ്ങളിൽ സഹായിക്കുന്നതിനായി ബാങ്കുകൾക്ക് സമാനമായ രീതിയിൽ വായ്പ സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗിൾ പേ. ബാങ്കുകളുമായും, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും കൈകോർത്താണ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി ഗൂഗിൾ പേ വായ്പ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

സാഷെ ലോൺ എന്ന പേരിലാണ് ഇവ ഗൂഗിൾ പേ ആപ്ലിക്കേഷൻ ദൃശ്യമാക്കുക. നിലവിൽ, ഡിഎംഐ ഫിനാൻസുമായി സഹകരിച്ചാണ് വായ്പ നൽകുന്നത്. ഉപഭോക്താക്കൾക്ക് 10,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണ് വായ്പ നൽകുക. 7 ദിവസം മുതൽ 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കുന്ന രീതിയിലാണ് തിരിച്ചടവ് കാലാവധി ക്രമീകരിച്ചിട്ടുള്ളത്. ചെറുകിട ബിസിനസുകൾക്ക് 15,000 രൂപ മുതൽ ഒരു വായ്പ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇവ 111 രൂപ മുതലുള്ള ഇഎംഐകളായി തിരിച്ചടിക്കാവുന്നതാണ്. ഇ പേ ലേറ്ററുമായി സഹകരിച്ചാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. അതേസമയം, ആക്സിസ് ബാങ്കുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പകൾ നൽകാൻ ഗൂഗിൾ പേ തീരുമാനിച്ചിട്ടുണ്ട്.

Also Read: പ്രധാന പ്രതിഷ്ഠ സുദർശന ചക്രമായുള്ള ഭാരതത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button