Latest NewsNewsInternational

ഗാസയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍, ക്രൈസ്തവ ദേവാലയവും ജനവാസ കേന്ദ്രങ്ങളും ബോംബാക്രമണത്തില്‍ തകര്‍ന്നു

ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്

ടെല്‍ അവീവ്: ഗാസയ്ക്ക് എതിരെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസയിലെ ക്രൈസ്തവ ദേവാലയവും ജനവാസ കേന്ദ്രങ്ങളും ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമെ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: പിപിഇ കിറ്റ് ധരിച്ച് മോഷ്ടാക്കൾ മൊബൈൽ ഷോറൂമിൽ: നൂറോളം ഫോണുകൾ മോഷണം പോയി, നഷ്ടമായത് 60 ലക്ഷം രൂപയുടെ സാധനങ്ങള്‍

അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേല്‍ ഷെല്‍ ആക്രമണം നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിനെ ലക്ഷ്യമാക്കി യെമനില്‍ നിന്ന് തൊടുത്ത മിസൈലുകളും ഡ്രോണുകളും തങ്ങളുടെ യുദ്ധക്കപ്പല്‍ നിര്‍വീര്യമാക്കിയതായി അമേരിക്ക അവകാശപ്പെട്ടു. ഇസ്രയേലിനായി കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചതായും അമേരിക്ക വ്യക്തമാക്കി.

സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാന്‍ ആവില്ലെന്നാണ് ഇസ്രയേലിന് ആയുധം നല്‍കിയതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button