Latest NewsNewsIndia

മഹുവ മൊയ്ത്രയ്ക്ക് വീണ്ടും തിരിച്ചടി; മാനനഷ്ടക്കേസിൽ നിന്നും അഭിഭാഷകൻ പിന്മാറി

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണ കേസിൽ നിന്നും പിന്മാറി മഹുവ മൊയ്ത്രയുടെ അഭിഭാഷകൻ. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ മൊയ്‌ത്ര പണം സ്വീകരിച്ചുവെന്ന് ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി എംപി നിഷികാന്ത് ദുബെ നൽകിയ പരാതിയിൽ മൊയ്‌ത്രയ്‌ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കർനാരായണനാണ് കേസിൽ താല്പര്യക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി പിന്മാറിയത്.

എം.പിക്കെതിരായ ആരോപണങ്ങൾ ശരിവച്ച് വ്യവസായി ദർശൻ ഹിരാനന്ദാനി ഇന്നലെ രംഗത്ത് വന്നിരുന്നു. മഹുവയുടെ പാർലമെന്റ് അക്കൗണ്ട് താൻ ഉപയോ​ഗിച്ചിരുന്നതായി ഹിരാനന്ദാനി തുറന്ന് സമ്മതിച്ചു. ഹിരാനന്ദാനിയുടെ പ്രസ്താവന ഉദ്ദരിച്ച് വാർത്താ എജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മോദിയെ അപകീർത്തിപ്പെടുത്താൻ അദാനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും, വില കൂടിയ സമ്മാനങ്ങൾ തന്നിൽ നിന്നും മഹുവ മൊയിത്ര കൈപ്പറ്റിയെന്നും വ്യവസായി പറഞ്ഞതായും റിപ്പോ‌ർട്ടിലുണ്ട്.

എന്നാൽ മോദി ദർശൻ ഹിരാനന്ദാനിയെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നായിരുന്നു മഹുവയുടെ പ്രതികരണം. ഹിരാനന്ദാനിയുടെ എല്ലാ വ്യവസായവും പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി എഴുതിച്ചതാണെന്നും അതിന്റെ ഭാഗമായാണ് ദർശൻ ഹിരാനന്ദാനിയുടെ പ്രതികരണമെന്നുമാണ് മഹുവയുടെ പ്രതികരണം.

ചോദ്യത്തിന് കോഴ ആരോപണത്തില്‍ എംപിക്കെതിരെ നല്‍കിയ പരാതിയില്‍ പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി മൊഴിയെടുക്കും. പരാതിക്കാരനായ നിഷികാന്ത് ദുബൈ എംപിയോട് 26 ന് ഹാജരാകാന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. മഹുവയക്കെതിരായ തെളിവുകള്‍ സിബിഐക്ക് കൈമാറിയ അഭിഭാഷകന്‍ ജെയ് ആനന്ദിനോടും അന്ന് തന്നെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം മഹുവയെയും വിളിച്ചു വരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button