ErnakulamKeralaNattuvarthaLatest NewsNews

ബ​സു​ക​ളി​ൽ മാല മോ​ഷ​ണം: തമിഴ്നാട്ടുകാരായ അമ്മയും മകളും പിടിയിൽ

തി​രു​നെ​ൽ​വേ​ലി ക​റു​മ​ലൈ സ്വ​ദേ​ശി​ക​ളാ​യ മീ​നാ​ക്ഷി(50), മ​ക​ൾ മാ​സാ​ണി(27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ക​ള​മ​ശ്ശേ​രി: തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ബ​സു​ക​ളി​ലും മോ​ഷ​ണം ന​ട​ത്തി​വ​ന്ന അമ്മയും മ​ക​ളും അറസ്റ്റിൽ. തി​രു​നെ​ൽ​വേ​ലി ക​റു​മ​ലൈ സ്വ​ദേ​ശി​ക​ളാ​യ മീ​നാ​ക്ഷി(50), മ​ക​ൾ മാ​സാ​ണി(27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഏ​ലൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : സിനിമ റിവ്യൂ ബാൻ ചെയ്യണം: സിനിമാ നിരൂപകരെ നിരോധിക്കണമെന്ന ആവശ്യവുമായി നടി രഞ്ജിനി

ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര ഭാ​ഗ​ത്തു​നി​ന്ന്​ പാ​താ​ളം ഇ.​എ​സ്.​ഐ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര​ചെ​യ്യ​വെ ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി​നി​യു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ബ​സ്​ പാ​താ​ള​ത്ത് എ​ത്താ​റാ​യ സ​മ​യ​ത്ത് പ്ര​തി​ക​ൾ ബ​സി​ൽ തി​ര​ക്കു​ണ്ടാ​ക്കു​ക​യും ഒ​രാ​ൾ സാ​രി ഉ​പ​യോ​ഗി​ച്ച് മ​റ​പി​ടി​ച്ച് മ​റ്റൊ​രാ​ൾ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല​യു​ടെ കൊ​ളു​ത്ത് അ​ക​റ്റി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

മാ​ല വ​ലി​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ​രാ​തി​ക്കാ​രി​യാ​യ യാ​ത്ര​ക്കാ​രി ഉ​ട​നെ ബ​ഹ​ളം വെ​ക്കു​ക​യും ബ​സ്​ നി​ർ​ത്തു​ക​യും ചെ​യ്​​തു. ഈ ​സ​മ​യം പ്ര​തി​ക​ൾ ബ​സി​ൽ​ നി​ന്ന്​ ഇ​റ​ങ്ങി​ ഓ​ടി. പി​ന്നാ​ലെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​തി​ക​ളെ ത​ട​ഞ്ഞു​വെ​ക്കു​ക​യും പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button