KannurNattuvarthaLatest NewsKeralaNews

കണ്ണൂരില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു: മകള്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: ചിറക്കലില്‍ ചരക്ക് ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. ചാലാട് പഞ്ചാബി റോഡില്‍ മൂര്‍ക്കോത്ത് വീട്ടില്‍ പിപി ശ്രീന ( 44 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ നക്ഷത്രയെ (16) പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ചിറക്കല്‍ ആര്‍പ്പാന്തോടിന് സമീപം റെയില്‍വേ ട്രാക്കിലാണ് സംഭവം.

ചാലാട്ടെ വീട്ടില്‍ നിന്ന് ഡോക്ടറെ കാണാനായി രാവിലെ പുറപ്പെട്ടതായിരുന്നു ഇവര്‍. ഉച്ചയോടെ പരിസരവാസികളാണ് മൃതദേഹം കണ്ട് തിരിച്ചറിഞ്ഞത്. പയ്യാമ്പലം ഗവ. ഗേള്‍സ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് നക്ഷത്ര. വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button