Latest NewsKeralaNewsInternational

നോർക്ക യു കെ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് വിജയകരമായ സമാപനം: അടുത്ത കരിയർ ഫെയർ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് യുകെയിൽ തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിൽ പതിവുരതീകളിൽ നിന്നും ഭിന്നമായി പുതുചരിത്രമെഴുതുകയാണ് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ്. ഇക്കഴിഞ്ഞ ഒക്ടോബർ 10 മുതൽ 21 വരെയുളള വിവിധ തീയ്യതികളിലായി കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന നോർക്ക-യു.കെ നഴ്‌സിങ് റിക്രൂട്ട്‌മെന്റിനാണ് വിജയകരമായ സമാപനമായത്. ഇതുവരെ 297 നഴ്‌സുമാർക്കാണ് റിക്രൂട്ട്‌മെന്റിൽ തിരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ 86 പേർ OET യുകെ സ്‌കോർ നേടിയവരാണ്. മറ്റുളളവർ അടുത്ത നാലുമാസത്തിനുളലിൽ പ്രസ്തുത യോഗ്യത നേടേണ്ടതാണ്. യുകെയിൽ നിന്നുളള അഞ്ചംഗ പ്രതിനിധിസംഘമാണ് അഭിമുഖങ്ങൾക്ക് നേതൃത്വം നൽകിയത്. നോർക്ക റൂട്ട്‌സിൽ നിന്നും റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജർ ശ്യാം ടി കെയുടെ നേതൃത്വത്തിലുളള പ്രതിനിധികളും നടപടികൾക്ക് നേതൃത്വം നൽകി.

Read Also: 13 ലക്ഷം രൂപയുടെ കുഴൽപണവുമായി യുവാവ് പൊലീസ് പിടിയിൽ

പ്രസ്തുത റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും നേരത്തേ അപേക്ഷ നൽകിയവർക്കും അവസരമൊരുക്കി നോർക്ക-യുകെ കരിയർ ഫെയർ 3rd എഡിഷൻ 2023 നവംബർ 06 മുതൽ 10 വരെ കൊച്ചിയിൽ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നുളളവർക്ക് യുണൈറ്റഡ് കിംങഡമിലെ (UK) ഇംഗ്ലണ്ടിലെയും, വെയിൽസിലേയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയർ ഫെയർ. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടർമാർ, നഴ്‌സുമാർ (OET/IELTS-UK SCORE-നേടിയവർക്കു മാത്രം), സോണോഗ്രാഫർമാർ എന്നിവർക്കാണ് അവസരമുളളത്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്‌കോർ കാർഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്‌പോർട്ടിന്റെ പകർപ്പ്, എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കിൽ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ വെബ്ബ്‌സൈറ്റ് (www.nifl.norkaroots.org) സന്ദർശിച്ചും അപേക്ഷ നൽകാവുന്നതാണ്. റിക്രൂട്ട്‌മെന്റ് പൂർണ്ണമായും സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.

Read Also: ‘ആർഎസ്‌എസ് എന്നാൽ രാഷ്ട്രീയ സർവനാശ സമിതിയെന്നാണ്’: വിമർശനവുമായി ബൃന്ദ കാരാട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button