KeralaLatest NewsNews

ഷിയാസ് കരീമിനെതിരെയുള്ള പീഡനക്കേസ്, അതിജീവിതയുടെ ഫോട്ടോയും വിവരങ്ങളും പുറത്തുവിട്ട വ്ളോഗര്‍ക്കെതിരെ കേസ്

കാസര്‍കോട്: നടനും മോഡലുമായ ഷിയാസ് കരീമിനെതിരെയുളള പീഡനക്കേസിലെ അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച വ്ളോഗര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. അതിജീവിതയുടെ പരാതിയില്‍ അറേബ്യന്‍ മലയാളി വ്ളോഗ് എന്ന യൂട്യൂബ് ചാനല്‍ ഉടമയ്‌ക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.

Read Also: വീ​ട്ടു​മു​റ്റ​ത്ത് ഫോ​ണ്‍ ചെ​യ്തു​കൊണ്ടിരിക്കേ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം: യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് ഷിയാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഹോസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഷിയാസിന് ഉപാധികളോടെ ജാമ്യം ലഭിക്കുകയായിരുന്നു.

യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെയാണെന്നുമായിരുന്നു ഷിയാസിന്റെ മൊഴി.
എന്നാല്‍ യുവതി വിവാഹിതയാണെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമുള്ള വിവരം തന്നോട് മറച്ചുവെച്ചതായും ഷിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button