KeralaLatest NewsNews

പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി മുസ്ലിം ലീഗ്: ശശി തരൂർ മുഖ്യാതിഥി

മലപ്പുറം: പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി മുസ്ലിം ലീഗ്. ഒക്ടോബർ 26ന് കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തും. പാർട്ടി ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന റാലിയിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എം പി മുഖ്യാതിഥി ആയി പങ്കെടുക്കും. റാലി സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

Read Also: വാ​ഹ​ന പ​രി​ശോ​ധ​നയ്ക്കിടെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: യു​വാ​വ് പി​ടി​യി​ൽ

സാധാരണ പ്രതിഷേധ റാലി അല്ല, ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാന്ധിജിയുടെ കാലം മുതൽ പലസ്തീൻ ജനതക്ക് പിന്തുണ കൊടുത്ത നിലപാടാണ് രാജ്യത്തിനുള്ളത്. ഇന്ത്യയിൽ അതുകൊണ്ട് തന്നെ ഈ പ്രതിഷേധത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: കൊല്ലം കോർപ്പറേഷനിൽ ശുദ്ധജലവിതരണം മുടങ്ങി; ദുരിതത്തിലായി 20ലധികം കുടുംബങ്ങൾ, നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button