Latest NewsNewsBusiness

ക്രിപ്റ്റോ നിക്ഷേപങ്ങൾ നിരോധിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല, വ്യക്തത വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ക്രിപ്റ്റോ കറൻസികൾക്ക് കൃത്യമായ ഒരു നിയന്ത്രണ ഏജൻസി ഇതുവരെ രൂപീകരിച്ചിട്ടില്ല

രാജ്യത്ത് ക്രിപ്റ്റോ നിക്ഷേപങ്ങൾ നിരോധിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് അറിയിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ആഗോള തലത്തിൽ ബിറ്റ്കോയിന്റെ മൂല്യം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അന്താരാഷ്ട്ര നാണയനിധിയുടെ സാമ്പത്തിക സുരക്ഷാ ബോർഡ് ക്രിപ്റ്റോയിലെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. ഇതിനുപുറമേ, നിരോധനവുമായി ബന്ധപ്പെട്ട് പുനഃപരിശോധന ഉണ്ടായിരിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ക്രിപ്റ്റോ കറൻസികൾക്ക് കൃത്യമായ ഒരു നിയന്ത്രണ ഏജൻസി ഇതുവരെ രൂപീകരിച്ചിട്ടില്ല. അതിനാൽ, തീവ്രവാദികൾക്കുള്ള സഹായം, കള്ളപ്പണം, സാമ്പത്തിക തട്ടിപ്പ് എന്നിവ ക്രിപ്റ്റോയുടെ രൂപത്തിൽ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ എല്ലാ ക്രിപ്റ്റോകളും നിരോധിക്കണമെന്ന നിലപാടാണ് ആർബിഐ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ക്രിപ്റ്റോയുടെ പ്രവർത്തനത്തിന് സഹായകരമാകുന്ന ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയെ ആർബിഐ പിന്തുണയ്ക്കുന്നുണ്ട്. റിസർവ് ബാങ്ക് അവതരിപ്പിച്ച സെൻട്രൽ കറൻസി പോലും ബ്ലോക്ക്ചെയിനിന്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്.

Also Read: ഉത്സവ സീസണിലെ തിരക്കുകൾ ഒഴിവാക്കാം! വിവിധ ഡിവിഷനുകളിൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

ക്രിപ്റ്റോ നിക്ഷേപത്തിൽ നിരവധി വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും, അവയുടെ പ്രവർത്തനം പൂർണമായി നിരോധിക്കാൻ കഴിയില്ലെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് അഭിപ്രായപ്പെട്ടു. ഇവ നിരോധിക്കുമ്പോൾ സാങ്കേതികവിദ്യയുടെ പരിമിതിയും ഉയർന്ന സാമ്പത്തിക ചെലവും നിലനിൽക്കുന്നുണ്ട്. അതിനാൽ, ഇത്തരം നീക്കം അപ്രയോഗികമാണെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button