Latest NewsInternational

ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈൽ പതിച്ചാണ് ആശുപത്രിയിൽ സ്ഫോടനം നടന്നത്: വെളിപ്പെടുത്തലുമായി ബ്രിട്ടൻ

ലണ്ടൻ: പാലസ്തീനിൽ നിന്ന് തന്നെ മിസൈൽ തെറ്റായി പതിച്ചാണ് ഗാസയിലെ ആശുപത്രിയിൽ സ്ഫോടനം നടന്നതെന്ന് ബ്രിട്ടീഷ് സർക്കാരിൻറെ വിലയിരുത്തൽ . സ്ഫോടനത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന നിഗമനവും ബ്രിട്ടൻ തള്ളിക്കളിഞ്ഞു. അൽ-അഹ്ലി ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് യുഎസ്, ഫ്രഞ്ച് ഉദ്യോഗസ്ഥർ നടത്തിയ വിലയിരുത്തലുകളുമായി ഒത്തുപോകുന്നതാണ് ബ്രിട്ടീഷ് സർക്കാരിൻറെയും നിഗമനം.

ബ്രിട്ടൻറെ രഹസ്യാന്വേഷണ വിഭാഗത്തിൻറെ വിലയിരുത്തലനുസരിച്ചാണ് കോമൺഹൌസ് നിയമനിർമ്മാതാക്കളോട് പ്രധാനമന്ത്രി ഇത്തരത്തിലൊരു സൂചന മുന്നോട്ടുവെച്ചത്. ‘ഇന്റലിജൻസ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഗാസയ്ക്കുള്ളിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈൽ തന്നെയാണ് സ്ഫോടനത്തിന് കാരണമായത്’, പ്രധാനമന്ത്രി ഋഷി സുനക് ഹൗസ് ഓഫ് കോമൺസിലെ നിയമനിർമ്മാതാക്കളോട് പറഞ്ഞു.

അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട വീഡിയോകളുടെയും ഉപഗ്രഹ ചിത്രങ്ങളുടെയും ഫോട്ടോകളുടെയും വിശകലനത്തിൽ പാലസ്തീൻ പ്രദേശത്ത് നിന്ന് വിക്ഷേപിച്ച റോക്കറ്റിന്റെ ഒരു ഭാഗം നിലത്ത് പതിച്ചതാണ് സ്ഫോടനം നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗാസയിലും ഇസ്രയേലിലും നടന്ന ആക്രമണങ്ങളുടെ അന്വേഷണത്തിൽ സഹായിക്കാൻ തയ്യാറാണെന്ന് നോർവേ നീതിന്യായ മന്ത്രി പറഞ്ഞു.

അസോസിയേറ്റഡ് പ്രസ് നടത്തിയ വീഡിയോകളുടെയും ഉപഗ്രഹ ചിത്രങ്ങളുടെയും ഫോട്ടോകളുടെയും വിശകലനത്തിൽ ഫലസ്തീൻ പ്രദേശത്ത് നിന്ന് വിക്ഷേപിച്ച റോക്കറ്റിന്റെ ഒരു ഭാഗം നിലത്ത് പതിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്ന് കണ്ടെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button