Latest NewsKeralaNews

ഒരു പിആർ ഉപദേശവും സംസ്ഥാനത്തെ കോൺഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് കരുതാനാകില്ല: വി ശിവൻകുട്ടി

തിരുവനന്തപുരം: ഒരു പിആർ ഉപദേശവും സംസ്ഥാനത്തെ കോൺഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് കരുതാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉണ്ടാക്കിക്കൊണ്ട് വരുന്ന ഒരു നുണയും ഫലിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

Read Also: ഗവിയില്‍ ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറി വനംവകുപ്പ് ജീവനക്കാരന്‍റെ ആത്മഹത്യാ ഭീഷണി

പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ആവർത്തിച്ച് പറയുന്ന ഒരു കാര്യം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ പോലും പണമില്ല എന്നാണ്. ഇത് പെരുംനുണകളിൽ ഒന്നാണ്. അങ്ങിനെ എത്രയെത്ര നുണകൾ. കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതി രാജ്യത്തിനാകെ തന്നെ മാതൃകയായി നടന്നു പോകുകയാണെന്നും വി ശിവൻകുട്ടി പറഞ്ഞു.

അവിടെ പ്രശ്‌നമുണ്ട് എന്ന് ആവർത്തിച്ചു പറയുന്ന ഇവർ കേന്ദ്രത്തിന്റെ വീഴ്ചയെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാനം ആർജ്ജവത്തോടെ മുന്നോട്ട് കൊണ്ടുപോകും. ആരെന്ത് വിചാരിച്ചാലും അതിനെ തകർക്കാൻ ആവില്ല. ഈ നുണക്കോട്ട കെട്ടിപ്പൊക്കി എത്ര കാലം നിങ്ങൾ മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിക്കുന്നു.

Read Also: കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വർഷത്തിനുള്ളിൽ മെച്ചപ്പെട്ട നിലയിലേക്ക് മാറും: എം വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button