Latest NewsIndiaDevotional

കേരളത്തിൽ ഭക്തിയുടെ വിദ്യാ പ്രഭയില്‍ വിജയദശമി: തിന്മകളെ നശിപ്പിച്ച് നന്മ പ്രദാനം ചെയ്യുന്ന ദിനമായി ഉത്തരേന്ത്യയിൽ ദസറ

വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നത് പ്രധാനമാണ്. നവരാത്രിയും, പൂജവയ്പ്പും എഴുത്തിനിരുത്തുന്നതുമായുള്ള ബന്ധം മഹാലക്ഷ്മി ഐശ്വര്യവും, സമൃദ്ധിയും സൗന്ദര്യവും നൽകുന്നു. മനുഷ്യന്റെ വൃക്തിത്വ വികസനത്തിന്റെ വിദ്യയും വിനയവും ഏറ്റവും വലിയ ഘടകമാണ്. വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നതിന് നവരാത്രി പ്രാധാന്യമായി എടുത്തിരിക്കുന്നു.

നമ്മുടെ അമൃതസ്വരൂപികളായ തിന്മകളെ നശിപ്പിച്ച് നന്മപ്രധാനം ചെയ്യുന്ന ദിവസമാണ് വിജയ ദശമി. നവരാത്രി സമയത്ത് അഷ്ടമി, നവമി, ദശമിക്കാണ് പ്രാധാന്യം അഷ്ടമി തിഥിസന്ധ്യാ വേളയിൽ ഉള്ള സമയത്തണ് പൂജവയ്ക്കേണ്ടത്. ഈ വർഷം ഒക്ടോബർ 9 നാണ് ഗ്രന്ഥങ്ങൾ വയ്ക്കേണ്ടത്. നിത്യ കർമ്മാനുഷ്ടാനങ്ങൾക്കു ശേഷം സന്ധ്യാ സമയത്ത് പ്രത്യേക സ്ഥാനത്ത് പൂജ നടത്തി ഗ്രന്ഥങ്ങൾ വയ്ക്കേണ്ടതാണ്. നവമിനാളിൽ പണി ആയുധങ്ങളും ദേവിക്ക് സമർപ്പിച്ചു പ്രാർഥിക്കണം.

ദശമി ദിവസം രാവിലെ വിദ്യാദേവതയായ സരസ്വതിയേയും വിഘ്നേശ്വരന്മാരായ ഗണപതിയേയും ദക്ഷിണാ മൂർത്തിയേയും നവഗ്രഹങ്ങളേയും , ശ്രീകൃഷ്ണനേയും കൂടി പൂജവയ്ക്കേണ്ടതാണ്. കാരണം ബുദ്ധിയുടെ അധിപനായ ബുധനും, ഗുരുവും കൃഷ്ണനാണ്. നവരാത്രിക്കല്ലാതെ ആദ്യാക്ഷരം കുറിയ്ക്കാമോ? ശുഭമുഹൂർത്തംകുറിച്ച് ഏതു ദിവസമായാലും എഴുത്തിനിരുത്താം. വിജയദശമി നല്ലതാണെന്നു മാത്രം. ഭൂരിഭാഗം ആൾക്കാരും കുട്ടികളെ എഴുത്തിനിരുത്തുന്നത് ഈ ദിവസമാണ്.

മൂന്നു വയസായാലെ എഴുത്തിനിരുത്താവൂ. കന്നി അല്ലെങ്കിൽ തുലാം മാസത്തിലാണ് സാധാരണ വിജയദശമി വരുന്നത്. കേരളത്തില്‍ വിജയദശമിക്കാണ് വിദ്യാരംഭം. ദുഷ്ടശക്തികള്‍ക്കുമേല്‍ സ്ത്രീശക്തിയുടെ വിജയം ഉദ്ഘോഷിക്കുന്ന ഉത്സവം കൂടിയാണ് വിജയ ദശമി. നാരിയെ പൂജിക്കുന്ന ഭാരതീയ സംസ്കാരത്തിന്‍റെ നിദര്‍ശനമാണിത്. സരസ്വതീദേവി അനുഗ്രഹം ചൊരിയുന്ന പുണ്യ മുഹൂര്‍ത്തമാണ് ആശ്വിനമാസത്തിലെ വെളുത്തപക്ഷത്തിലെ ദശമിദിനം.

വിദ്യയുടെ ആരംഭത്തിനും വേദാരംഭത്തിനുമെല്ലാം മുഹൂര്‍ത്തം നോക്കണമെ ന്നാണു ജ്യോതിഷവിധി. എന്നാല്‍, നവരാത്രിക്കു ശേഷമുള്ള വിജയദശമി ദിവസം, അന്ന് ഏത് ആഴ്ചയായാലും ഏതു നക്ഷത്രമായാലും വിദ്യാരംഭം ആകാം.കര്‍ണാടകത്തില്‍ കൊല്ലൂരിലെ മൂകാംബികക്ഷേത്രത്തില്‍ നവരാത്രിയും വിദ്യാരംഭവുമെല്ലാം ഏറെ വിശിഷ്ടം. തിരൂര്‍ തുഞ്ചന്‍ പറമ്പ്, ദക്ഷിണമൂകാംബിക എന്നാണറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പിലുള്ള തിരുവുള്ളക്കാവ് ക്ഷേത്രം കേരളത്തിലെ ദേവീക്ഷേത്രങ്ങള്‍ സരസ്വതീക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ വിജയദശമിക്ക് വിദ്യാരംഭം നടക്കും. വിജയദശമിദിവസം കുട്ടികളെ ഗുരുനാഥന്‍ മടിയിലിരുത്തി ‘ഹരിഃശ്രീ ഗണപതയേ നമഃ എന്നു കൈവിരല്‍ കൊണ്ട് എഴുതി ക്കുന്നതാണ് എഴുത്തിനിരുത്തലിലെ പ്രധാന ചടങ്ങ്.

രണ്ടു വയസു തികഞ്ഞ് മൂന്നു വയസു തികയുന്നതിനു മുമ്പുള്ള കാലത്താണ് എഴുത്തിനിരുത്തേണ്ടത്. ഈ കാലയളവില്‍ വരുന്ന നവരാത്രി കഴിഞ്ഞുള്ള വിജയദശമിയിലെ വിദ്യാരംഭനാളില്‍ തന്നെ എഴുത്തിനുത്തുന്നതു കൂടുതല്‍ നല്ലത്. വിജയദശമിദിവസത്തെ വിദ്യാരംഭത്തിന് എഴുത്തിനിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജ്യോതിഷപരമായി ഇതിനു നല്ല ദിവസം കണ്ടെത്തണമെന്നു മാത്രം.മുത്തച്ഛൻ, മുത്തശ്ശി, മാതാപിതാക്കൾ, ബന്ധുക്കൾ,ആത്മീയാചാര്യന്മാർ, മാതൃകാപരമായും സദാചാരപരമായും ധാർമ്മികപരമായും യോഗ്യരായവരെകൊണ്ട് എഴുത്തിനിരുത്തിക്കുന്നത് ഐശ്വര്യപ്രദമാണ്.

കുട്ടിയുടെ നക്ഷത്രവുമായി എഴുത്തിനിരിക്കുന്ന ആചാര്യൻ നല്ലതാണോ എന്ന് ശ്രദ്ധിക്കണം. കൈരാശി ഉള്ളവരെകൊണ്ടു മാത്രമെ തുടങ്ങിക്കാവൂ. ജീവിതത്തിന് അടിത്തറ പാകുന്നതിന് വിദ്യാരംഭം പ്രധാനപങ്കാണ് വഹിക്കുന്നത്. ആയതിനാൽ ഉത്തമ പുരുഷനെകൊണ്ടു മാത്രമെ തുടങ്ങിക്കാവൂ.ഒരു തട്ടവും ഒരുകിലോ കുത്തരിയും ഒരു സ്വർണ മോതിരവും കൊണ്ടുപോകണം. ഒരാളുടെ അരിയിൽ മറ്റൊരാൾ എഴുതാൻ പാടില്ല. എഴുതിയ അരി ആ കുട്ടിക്കുതന്നെ പാകം ചെയ്തുകൊടുക്കേണ്ടതാണ്. നാവിൽ സ്വർണം കൊണ്ട് എഴുതേണ്ടതാണ്. ചെവിയിലൂടെ മന്ത്രം ചൊല്ലിക്കൊടുക്കേണ്ടതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button